യുഎഇയിൽ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

ഈ മാസം 21 വരെയാണ് രജിസ്‌ട്രേഷന് സമയം അനുവദിച്ചിരിക്കുന്നത്
യുഎഇയിൽ  ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

അബുദബി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുളള രജിസ്‌ട്രേഷന്‍ യുഎഇയില്‍ ആരംഭിച്ചു. അവ്ക്കാഫിന്റെ ഡിജിറ്റല്‍ ആപ്പ് വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ മാസം 21 വരെയാണ് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം.

സീറ്റുകള്‍ പരിമിതമാണെന്നും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം ജൂണ്‍ മാസം മുതല്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുളള നടപടികളാണ് സൗദി അറേബ്യയില്‍ പുരോഗമിക്കുന്നത്. മെയ് മാസത്തില്‍ തീര്‍ത്ഥാടകരുടെ ആദ്യസംഘം മക്കയില്‍ എത്തും.

യുഎഇയിൽ  ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
കാലാവസ്ഥാ വ്യതിയാനം; പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലക്ഷം കോടി ദിര്‍ഹം നൽകുമെന്ന് യുഎഇ ബാങ്കുകൾ

അതേസമയം ഈ ​വ​ർ​ഷം 12 ല​ക്ഷം ഇ​ന്ത്യ​ക്കാ​ർ ഉം​റ നി​ർ​വ​ഹി​ച്ച​താ​യി സൗ​ദി അ​റേ​ബ്യ​ൻ ഹ​ജ്ജ്​-​ഉം​റ കാ​ര്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ ബി​ൻ ഫൗ​സാ​ൻ അ​ൽ റ​ബി​യ പറഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 74 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണി​ത്. നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സ്, ചെ​ല​വ് കു​റ​ഞ്ഞ വി​മാ​ന സ​ർ​വി​സു​ക​ൾ, മൂ​ന്ന്​ പു​തി​യ വി​സ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്ക​ൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളി​ലൂ​ടെ ഉം​റ നി​ർ​വ​ഹി​ക്കാ​നു​ള്ള സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ഇന്ത്യയും സൗ​ദി​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com