
മസ്ക്കറ്റ്: ഹലാല് അല്ലാത്ത ഭക്ഷ്യവസ്തുക്കള് വില്പന നടത്തിയാല് കര്ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ ഫുഡ് സെക്യൂരിറ്റി ആന്ഡ് ക്വാളിറ്റി സെൻ്റർ. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി ഫുഡ് സെക്യൂരിറ്റി ആന്ഡ് ക്വാളിറ്റി സെന്ററിന്റെ നേതൃത്വത്തില് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് പരിശോധന ശക്തമാക്കി.
ഹലാല്‍ അല്ലാത്ത ഭക്ഷ്യ വസ്തുക്കള് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നുവെന്ന പരാതികള് ശക്തമായതിന് പിന്നാലെയാണ് നടപടി. ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. ലബോറട്ടറിയിൽ പരീക്ഷണം നടത്തിയ ശേഷം മാത്രമേ ഇത് പുറത്തുവിടുകയുള്ളു. സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാത്ത ഉത്പന്നങ്ങള് പ്രാദേശിക വിപണിയില് വില്ക്കാന് അനുവദിക്കില്ലെന്നും അധികൃതര് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും