ജീവനക്കാർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി സ്വന്തമാക്കാമെന്ന് സൗദി മാനവശേഷി മന്ത്രാലയം

ഖിവാ പ്ലാറ്റ്ഫോമിലൂടെ വേഗത്തില് സര്ട്ടിഫിക്കറ്റുകള് നേടാനുളള സേവനമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്

dot image

റിയാദ്: സൗദി അറേബ്യയില് സ്വകാര്യ മേഖലയില് ജോലി ചെയ്യുന്നവര്ക്ക് ഇനി മുതല് എക്സ്പീരിയന്സ് സര്ട്ടിഫിക്കറ്റ് ഓണ്ലൈന് വഴി ലഭ്യമാകും. ഖിവാ പ്ലാറ്റ്ഫോമിലൂടെ വേഗത്തില് സര്ട്ടിഫിക്കറ്റുകള് നേടാനുളള സേവനമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്.

ഒരു സ്ഥാപനത്തില് നിന്ന് മറ്റൊരു സ്ഥാപനത്തില് ജോലിക്ക് പ്രവേശിക്കുമ്പോള് പ്രവര്ത്തി പരിചയ സര്ട്ടിഫിക്കറ്റ് ആവശ്യമാണ്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള് സംരക്ഷിക്കുകയും തൊഴില് വിപണിയുടെ സ്ഥിരതയും ആകര്ഷണീയതയും ഉയര്ത്തുകയുമാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഹലാല് അല്ലാത്ത ഭക്ഷ്യവസ്തുക്കള് വില്പന നടത്തിയാൽ കർശന നടപടി; മുന്നറിയിപ്പുമായി ഒമാൻ
dot image
To advertise here,contact us
dot image