
അബുദബി: കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്ക്ക് സൗജന്യ മൊബൈല് ഡേറ്റയും കുറഞ്ഞ നിരക്കില് രാജ്യാന്തര ഫോണ് കോളുകളും ലഭ്യമാക്കാനൊരുങ്ങി യുഎഇ. ഡു ടെലികോം സര്വീസ് പ്രൊവൈഡറുമായി സഹകരിച്ചാണ് 'ഹാപ്പിനസ് സിം' പദ്ധതി നടപ്പാക്കുന്നത്. ആറ് മാസത്തേക്കാണ് പദ്ധതിയെന്ന് മാനവശേഷി സ്വദേശിവല്ക്കരണ മന്ത്രാലയം അറിയിച്ചു.
ബിസിനസ് സര്വീസ് സെന്ററുകളില് നിന്നും മന്ത്രാലയത്തിന്റെ ഓണ്ലൈന് സര്വീസ് വഴിയും സിം ലഭിക്കും. തൊഴിലാളികള്ക്ക് നാട്ടിലുള്ള കുടുംബവുമായി കൂടുതല് സമയം ബന്ധപ്പെടാന് അവസരമൊരുക്കുകയാണ് പദ്ധതി. എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന് കമ്പനിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്.
എംഒഎച്ച്ആര്ഇയുടെ എല്ലാ നോട്ടിഫിക്കേഷനുകളും സിം ഉപയോഗിക്കുന്നവർക്ക് ലഭ്യമാകും. രാജ്യത്ത് കുറഞ്ഞ വരുമാനമുള്ളവരുടെ ജീവിതം സുഖമമാക്കാന് അധിക സാമ്പത്തികഭാരം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.