

ടി 20 ലോകകപ്പില്‍ ഇന്ത്യയോട് തോല്‍വി നേരിട്ടത്തിന് പിന്നാലെ ഇന്ത്യൻ ബാറ്റർമാരെ പുകഴ്ത്തി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. ഇന്ത്യയെ തോല്‍പ്പിക്കുക വളരെ ബുദ്ധിമുട്ടാണെന്നും കാരണം അവര്‍ക്ക് എല്ലാ സ്ഥാനത്തും മികച്ച ബാറ്റര്‍മാരുണ്ടെന്നും ബ്രൂക്ക് പറഞ്ഞു. മികച്ച ബാറ്റര്‍മാര്‍ക്കൊപ്പം ബൗള്‍ സ്‌ട്രൈക്കര്‍മാരുണ്ട്. നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല, കൂടാതെ ചില ഡ്രോപ്പ് ക്യാച്ചുകളും തിരിച്ചടിയായി.
ഇന്ത്യന്‍ ഇന്നിങ്‌സില്‍ മൂന്നാം ഓവറില്‍ 15 റണ്‍സില്‍ നില്‍ക്കെ ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് മത്സരഫലത്തില്‍ നിര്‍ണായകമായിരുന്നു. സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ റണ്‍സ് പടുത്തുയര്‍ത്തിയതും.
18-ാം ഓവര്‍ എറിഞ്ഞ ബുംറ യോര്‍ക്കറുകള്‍ കൃത്യമായി എറിഞ്ഞ് ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതോടെ ഇംഗ്ലണ്ടിന് അവസാന രണ്ട് ഓവറുകളില്‍ നിന്ന് 39 റണ്‍സ് നേടണമെന്ന സ്ഥിതിയായി. അതുകൊണ്ട് തന്നെ ബുംറ മികച്ച ബൗളറാണ്, എക്കാലത്തെയും മികച്ച ബൗളറാണെന്ന് പറയാം,' ബ്രൂക്ക് പറഞ്ഞു. മൈതാനത്ത് ഇന്ത്യയുടെ ഫീല്‍ഡിങ് മികച്ചതായിരുന്നു. അക്ഷര്‍ പട്ടേല്‍ എടുത്ത ക്യാച്ച് താന്‍ കണ്ട് ക്യാച്ചുകളില്‍ മികച്ചതായിരുന്നു. ബ്രൂക്ക് പറഞ്ഞു.
ആവേശ സെമിപ്പോരിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ കടക്കുകയായിരുന്നു. ഇന്ത്യ ഉയർത്തിയ ഹിമാലയൻ ടോട്ടൽ പിന്തുടർന്ന ഇംഗ്ലണ്ട് തൊട്ടടുത്തെത്തിയെങ്കിലും ഒടുവിൽ ജയം കൈവിടുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ടിന്റെ മറുപടി 246 റൺസിൽ അവസാനിച്ചു. ഏഴ് റൺസിനായിരുന്നു ഇന്ത്യൻ വിജയഗാഥ. ഫൈനലിൽ മാർച്ച് എട്ടിന് ഇന്ത്യ ന്യൂസിലാൻഡിനെ നേരിട്ടും. അഹമമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കും. ദക്ഷിണാഫ്രിക്കയെ സെമിയിൽ കീഴടക്കിയാണ് കിവികൾ എത്തുന്നത്.
Content Highlights:harry-brook-praise-india-batting-lineup-t20-world-cup