കയ്പമംഗലത്ത് ടി പി രഘുനാഥനോ ടൈസണ്‍ മാസ്റ്ററോ മത്സരിക്കട്ടെ; സിപിഐ മണ്ഡലം കമ്മിറ്റിയില്‍ ആവശ്യം

സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെ നീക്കം

കയ്പമംഗലത്ത് ടി പി രഘുനാഥനോ ടൈസണ്‍ മാസ്റ്ററോ മത്സരിക്കട്ടെ; സിപിഐ മണ്ഡലം കമ്മിറ്റിയില്‍ ആവശ്യം
dot image

തൃശ്ശൂര്‍: കയ്പമംഗലത്ത് മണ്ഡലം സെക്രട്ടറിയും പെരിഞ്ഞനം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ടി പി രഘുനാഥനോ എംഎല്‍എ ഇ ടി ടൈസണ്‍ മാസ്റ്ററോ മത്സരിക്കട്ടെയെന്ന് ആവശ്യം. കയ്പമംഗലം മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഇവരില്‍ ഒരാളെ കളത്തിലിറക്കണമെന്ന് ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്നത്. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെ നീക്കം.

2011ല്‍ രൂപീകരിച്ചത് മുതല്‍ സിപിഐക്കൊപ്പമാണ് കയ്പമംഗലം മണ്ഡലം. 2011ല്‍ വി എസ് സുനില്‍കുമാറായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിന്റെ ഉമേഷ് ചള്ളിയിലിനെതിരെ 13,570 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സുനില്‍ കുമാറിന്റെ വിജയം.

2016ലും 2021ലും ഇ ടി ടൈസണ്‍ മാസ്റ്ററാണ് വിജയിച്ചത്. 2016ല്‍ യുഡിഎഫിന്റെ എം ടി മുഹമ്മദ് നഹാസിനെതിരെ 33,440 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2021ല്‍ ശോഭാ സുബിന്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഈ തെരഞ്ഞെടുപ്പില്‍ ടൈസണ്‍ മാസ്റ്റര്‍ 22,698 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കയ്പമംഗലം നിയമസഭാ മണ്ഡലം.

Content Highlights: Demand that TP Raghunathan or E T Tyson Master contest in kaipamangalam

dot image
To advertise here,contact us
dot image