യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയര്‍ ഇന്ത്യ; വൈകിയത് 12 മണിക്കൂർ

സാങ്കേതി തകരാര്‍ മൂലണ് വിമാനം വൈകിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു
യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയര്‍ ഇന്ത്യ; വൈകിയത് 12 മണിക്കൂർ

റിയാദ്: സൗദിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പന്ത്രണ്ട് മണിക്കൂറിലേറെ വൈകി. പുലര്‍ച്ചെ രണ്ട് മണിക്ക് ദമാമിൽ നിന്ന് പുറപ്പെട്ടേണ്ടിയിരുന്ന വിമാനം ഉച്ചയോടെയാണ് തിരുവന്തപുരത്തേക്ക് പുറപ്പെട്ടത്. വിമാനം രണ്ട് മണിക്കൂര്‍ വൈകുമെന്ന അറിയിപ്പ് ചൊവ്വാഴ്ച നല്‍കിയിരുന്നെങ്കിലും പലര്‍ക്കും ഇത് ലഭിച്ചിരുന്നില്ല.

വിവരം അറിയാത്തതിനെ തുടർന്ന് നേരത്തെ എത്തിയ യാത്രക്കാരോട് പിന്നീട് വീണ്ടും രണ്ട് മണിക്കൂര്‍ വൈകുമെന്ന് അറിയിക്കുകയായിരുന്നു. നാലരമണിക്കൂറിന് ശേഷവും വിമാനം പുറപ്പെടാതായതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് എട്ടുമണിയോടെ എല്ലാവരെയും വിമാനത്തില്‍ കയറ്റിയെങ്കിലും യാത്ര പിന്നെയും അനിശ്ചിതമായി വൈകുകയായിരുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com