നെയ്മറിന് എന്ത് തരും?; വിവിധ ക്ലബ്ബുകളുടെ വാഗ്ദാനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി പിഎസ്ജി
താരത്തിന്റെ നിലവിലെ വിപണിമൂല്യത്തില്‍ നിന്നും 50 മില്യണ്‍ യൂറോ വരെ കുറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
6 Jan 2023 4:51 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനായുള്ള ട്രാന്‍സ്ഫര്‍ ഓഫറുകള്‍ കേള്‍ക്കാന്‍ തുടങ്ങി പിഎസ്ജി. നിലവില്‍ 2025 വരെയാണ് നെയ്മറുടെ പിഎസ്ജിയിലെ കരാര്‍. ഇതിനിടെയാണ് താരത്തിനെ വില്‍ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
താരത്തിന്റെ നിലവിലെ വിപണിമൂല്യത്തില്‍ നിന്നും 50 മില്യണ്‍ യൂറോ വരെ കുറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബുകള്‍ നെയ്മറിനായി മുന്നോട്ട് വരാനുള്ള സാധ്യത കൂടുതലാണ്. നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ന്യൂകാസില്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകള്‍ നെയ്മറിനായി രംഗത്തു വന്നിരുന്നു.
അഞ്ച് വര്‍ഷം മുമ്പ് 222 മില്യണ്‍ യൂറോക്കാണ് നെയ്മര്‍ ബാഴ്സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയത്. ക്ലബ്ബിനു വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. അതേസമയം അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിയുടെ കരാര്‍ പിഎസ്ജി നീട്ടിയിരുന്നു. നിലവിലെ സീസണിന്റെ അവസാനത്തില്‍ ക്ലബ്ബുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് 2023-24 സീസണിലേക്ക് വരെ നീട്ടിയത്.
STORY HIGHLIGHTS: PSG willing to listen to offers for Neymar, Reports