മൂന്ന് രാജ്യത്തിന്റെ പതാകകൾ; ലമിൻ യമാലിന്റെ ബൂട്ടിലും ഒരു കഥയുണ്ട്

താരത്തിന്റെ ബൂട്ടുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്

മൂന്ന് രാജ്യത്തിന്റെ പതാകകൾ; ലമിൻ യമാലിന്റെ ബൂട്ടിലും ഒരു കഥയുണ്ട്
dot image

മ്യൂണിക്: യൂറോ കപ്പിൽ സ്പെയിൻ വലത് വിങ്ങിൽ ലമിൻ യമാൽ സ്ഥിരസാന്നിധ്യമായി മാറിക്കഴിഞ്ഞു. എന്നാൽ താരത്തിന്റെ ബൂട്ടുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മൂന്ന് രാജ്യങ്ങളുടെ പതാകയാണ് 16കാരൻ താരത്തിന്റെ ബൂട്ടുകളിലുള്ളത്. അതിന് പിന്നിൽ മൂന്ന് രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു രസകരമായ കഥയുമുണ്ട്.

സ്പെയിനിലെ കറ്റലോണിയയിലാണ് യമാൽ ജനിച്ചത്. ജന്മം കൊണ്ട് സ്പാനീഷ് പൗരനായ താരം. യമാലിന്റെ പിതാവ് മുനീർ നസ്റൂയി അസൂമദ് മൊറൊക്കോയിലാണ് ജനിച്ചത്. മാതാവ് ഷൈലാ എബാന ഇക്വറ്റോറിയൽ ഗിനിയക്കാരിയും. ഇരുവരും സ്പെയിനിൽ വെച്ചു കണ്ടുമുട്ടി പ്രണയത്തിലായി. പിന്നാലെ ഇരുവരും വിവാഹിതരായി. ഇരുവർക്കും സ്പെയിനിൽ ജനിച്ച മകനാണ് യമാൽ.

ഞാന് പൂജ്യത്തിന് പുറത്തായപ്പോള് യുവരാജ് സന്തോഷിച്ചു; അഭിഷേക് ശര്മ്മ

ഖത്തർ ലോകകപ്പ് ക്യാമ്പിൽ ഏറ്റവും പ്രായം കുറഞ്ഞ റിസർവ് കളിക്കാരനായി യമാലിനെ ഉൾപ്പെടുത്താൻ തയ്യാറായി മൊറൊക്കോ പരിശീലകൻ വാലിദ് റെഗ്വറാഗ്വി യമാലിന്റെ പിതാവിനെ സമീപിച്ചിരുന്നു. എന്നാൽ യമാൽ അതു നിരസിച്ചു. ജനിച്ച നാടിനു വേണ്ടിയെ കളിക്കൂ എന്നു തീരുമാനിക്കുകയും ചെയ്തു. ഒപ്പം തന്റെ പിതാവിന്റെയും മാതാവിന്റെയും ജന്മസ്ഥലങ്ങളായ മൂന്ന് രാജ്യങ്ങളും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അത് എന്നും തന്റെ ഓർമ്മയിൽ ഉണ്ടാകുമെന്നും താരം വ്യക്തമാക്കിയിരുന്നു. അതിനാലാണ് യമാൽ ദേശീയ ടീമിൽ അംഗമായി കളിച്ച് തുടങ്ങിയപ്പോൾ സ്പെയിൻ, മൊറൊക്കോ, ഇക്വറ്റോറിയൽ ഗിനിയ തുടങ്ങിയ രാജ്യങ്ങളുടെ പതാകകൾ ബൂട്ടിൽ രേഖപ്പെടുത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us