നോഹ സദൗയി കേരളാ ബ്ലാസ്റ്റേഴ്സിൽ; അറിയിച്ച് ക്ലബ്

ഐഎസ്എല്ലിൽ എഫ് സി ​ഗോവയുടെ താരമായിരുന്നു നോഹ
നോഹ സദൗയി കേരളാ ബ്ലാസ്റ്റേഴ്സിൽ; അറിയിച്ച് ക്ലബ്

കൊച്ചി: മൊറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയെ ക്ലബിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. രണ്ട് വർഷത്തേയ്ക്കാണ് കരാർ. ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ​ഗോവയുടെ താരമായിരുന്നു നോഹ. 30കാരനായ മുന്നേറ്റ താരം ഇന്ത്യൻ സൂപ്പർ ലീ​ഗിൽ 54 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. രണ്ട് സീസണുകളിലായി 29 ​ഗോളുകളും 16 അസിസ്റ്റുകളും താരം സംഭാവന ചെയ്തു.

2021-ൽ നോഹ മൊറോക്കയുടെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. രാജ്യത്തിനായി നാല് മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. 2020ൽ ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പിൻ്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. 2020ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയ മൊറോക്ക ടീമിൽ നോഹ അം​ഗമായിരുന്നു.

നോഹ സദൗയി കേരളാ ബ്ലാസ്റ്റേഴ്സിൽ; അറിയിച്ച് ക്ലബ്
'എന്റെ മകനൊപ്പം നിൽക്കുന്നത് അവന്‍റെ സഹോദരൻ'; പോസ്റ്റുമായി രോഹിത്തിന്റെ അമ്മ

നോഹയുടെ വരവ് ക്ലബിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് അധികൃതർ പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കാനുള്ള താരത്തിന്റെ ആ​ഗ്രഹത്തെ അഭിനന്ദിക്കുന്നതായും ​ക്ലബ് അധികൃതർ വ്യക്തമാക്കി. മഞ്ഞപ്പടയ്ക്കൊപ്പം ചേരുന്നതിൽ ഏറെ ആവേശത്തിലാണെന്ന് മൊറോക്കൻ മുന്നേറ്റ താരം പ്രതികരിച്ചു. ആവേശകരമായ യാത്രയുടെ ഭാ​ഗമാകാൻ താൻ കാത്തിരിക്കുകയാണെന്നും നോഹ സദൗയി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com