ജയം അനിവാര്യം; പരഗ്വേ പൂട്ട് പൊളിക്കാനാവുമോ വിനീഷ്യസ്-റോ​ഡ്രി​ഗ്വോ-എ​ൻ​ഡ്രി​ക്ക് കാനറി കോംബോയ്ക്ക്

തങ്ങളുടെ രണ്ടാം മത്സരത്തിന് നാളെ ബ്രസീലിറങ്ങുന്നു. നാളെ പുലർച്ചെ 6:30 ന് പരഗ്വേയുമായാണ് കാനറികളുടെ രണ്ടാം മത്സരം
ജയം അനിവാര്യം; പരഗ്വേ പൂട്ട് പൊളിക്കാനാവുമോ വിനീഷ്യസ്-റോ​ഡ്രി​ഗ്വോ-എ​ൻ​ഡ്രി​ക്ക് കാനറി കോംബോയ്ക്ക്

ലാ​സ് വെ​ഗാ​സ്: കോപ്പ അമേരിക്കയിൽ നിർണ്ണായകമായ തങ്ങളുടെ രണ്ടാം മത്സരത്തിന് നാളെ ബ്രസീലിറങ്ങുന്നു. നാളെ പുലർച്ചെ 6:30 ന് പരഗ്വേയുമായാണ് കാനറികളുടെ രണ്ടാം മത്സരം. ഗ്രൂപ്പ് ഡിയിലെ ആ​ദ്യ​ക​ളി​യി​ൽ ദു​ർ​ബ​ല​രാ​യ കോ​സ്റ്റ​റീക്ക​ക്കെ​തി​രെ ഗോ​ളി​ല്ലാ സ​മ​നി​ലയിൽ കു​രു​ങ്ങി​യ ബ്ര​സീ​ലി​ന് നാളത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്.

മറുവശത്ത് അടുത്ത റൗണ്ടിലേക്ക് കടക്കാൻ പ​ര​​ഗ്വേ​യ്ക്കും ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ കൊ​ളം​ബി​യ​യോ​ട് 2-1ന് ​തോ​റ്റാ​ണ് പ​ര​​ഗ്വേ​യു​ടെ വ​ര​വ്. കോ​സ്റ്റ​റീക്ക പരീക്ഷിച്ച് നടപ്പിലാക്കി വിജയിച്ച തന്ത്രം തന്നെയാവും ബ്രസീലിനെതിരെ പ​ര​​ഗ്വേയും പുറത്തെടുക്കുക​. ഗോ​ള​ടി​ച്ചി​ല്ലെ​ങ്കി​ലും എ​തി​രാ​ളി​ക​ളെ ഗോ​ള​ടി​പ്പി​ക്കാ​തി​രി​ക്കു​ക​യെ​ന്ന ത​ന്ത്രം. എ​ന്നാ​ൽ, ജ​യം മാ​ത്രം ല​ക്ഷ്യ​മു​ള്ള ബ്ര​സീ​ലി​ന് മു​ൻ​നി​ര പ​തി​വ് ഫോ​മി​ലെ​ത്തി​യാ​ൽ പ​ര​ഗ്വേ​യെ എ​ളു​പ്പം മ​റി​ക​ട​ക്കാം. വി​നീ​ഷ്യ​സ് ജൂ​നി​യ​റും റോ​ഡ്രി​ഗ്വോ​യും വണ്ടർ കിഡ് എ​ൻ​ഡ്രി​ക്കും ആദ്യ മത്സരത്തിൽ താളം കണ്ടെത്തിയിരുന്നില്ല.

കോ​സ്റ്റ​റീ​ക്ക​ക്കെ​തി​രെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ബ്ര​സീ​ൽ ന​ഷ്ട​മാ​ക്കി​യ​ത്. റ​യ​ൽ​മ​ഡ്രി​ഡി​നൊ​പ്പം ക​ഴി​ഞ്ഞ സീ​സ​ണി​ൽ ലാ ​ലി​ഗ, ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​ങ്ങ​ൾ നേ​ടി​യ വി​നീ​ഷ്യ​സ് ജൂ​നി​യ​ർ ക്ല​ബ് ഫു​ട്ബാ​ളി​ലെ ഫോം ​സ്വ​ന്തം രാ​ജ്യ​ത്തി​നാ​യി പു​റ​ത്തെ​ടു​ക്കു​ന്നി​ല്ല എന്നതാണ് വലിയ വെല്ലുവിളി. പരിക്ക് മൂലം പുറത്തായ നെയ്മറിന്റെ അഭാവവും ടീമിൽ നിഴലിക്കുന്നുണ്ട്. അതേസമയം ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ 3:30 ന് കൊളംബിയയും കോ​സ്റ്റ​റീ​ക്കയും തമ്മിൽ ഏറ്റുമുട്ടും. ഒരു കളിയിൽ ഒരു വിജയവുമായി മൂന്ന് പോയിന്റുള്ള കോ​സ്റ്റ​റീക്കയാണ് ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ഒന്നാമത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com