

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ അപരാജിത കുതിപ്പിന് കടിഞ്ഞാൺ. ബവേറിയന്‍ നാട്ടങ്കത്തില്‍ ഓഗ്‌സ്ബര്‍ഗാണ് ബയേണിന്റെ കുതിപ്പിന് ഫുൾസ്റ്റോപ്പിട്ടത്. 18 മത്സരങ്ങളിൽ നിന്ന് 16 ജയവും 2 സമനിലയും സ്വന്തമാക്കി സീസണില്‍ വമ്പന്‍ കുതിപ്പ് നടത്തുകയായിരുന്നു ബയേൺ. ഓഗ്‌സ്ബര്‍ഗ് അവരുടെ സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റെഡ്‌സിനെ പജയപ്പെടുത്തിയാണ് ഡാര്‍ബി ജയം സ്വന്തമാക്കിയത്.
തോല്‍വി നേരിട്ടെങ്കിലും ബയേൺ പോയിന്റ് പട്ടികയുടെ തലപ്പത്ത് തന്നെ തുടരുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. നിലവില്‍ രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 42 പോയിന്റുകളും, ബയേണിന് 50 പോയിന്റുമാണുള്ളത്. എട്ട് പോയിന്റുലളുടെ കൃത്യമായ ആധിപത്യം ചാംപ്യന്‍ ടീമിനുണ്ട്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ നേരിയ മുന്‍തൂക്കം ബയേണിന് ഉണ്ടായിരുന്നെങ്കിലും, രണ്ടാം പകുതിയില്‍ ഓഗ്‌സ്ബര്‍ഗിന്റെ മിന്നും പ്രകടനമാണ് കാണാനായത്. ആക്രമണത്തിന്റെ കാര്യത്തിൽ ബയേണിനൊപ്പം കട്ടയ്ക്കു നിൽക്കാനും ഓഗ്‌സ്ബര്‍ഗിനായി. ഇരു പക്ഷവും 16 വീതം ഗോള്‍ ശ്രമങ്ങളാണ് നടത്തിയത്. അതിൽ ബയേണിന് ആറും, ഓഗ്‌സ്ബര്‍ഗിന് ഏഴും ഷോർട്ട് ഓണ്‍ ടാർഗെറ്റുകൾ.
23ാം മിനിറ്റില്‍ മൈക്കല്‍ ഒലീസെ കോര്‍ണറില്‍ നിന്നു നല്‍കിയ പന്തിനെ ഹെഡ്ഡ് ചെയ്ത് ജപ്പാന്‍ താരം ഹിരോകി ഇറ്റോ വലയിൽ എത്തിച്ച് ലീഡ് സമ്മാനിച്ചു. പിന്നീട് നിരന്തരം ഗോൾ ലക്ഷ്യമിട്ട് ബയേണ്‍ മുന്നേറ്റം നടത്തിയെങ്കിലും ഓഗ്‌സ്ബര്‍ഗ് അതിനെല്ലാം പ്രതിരോധം തീർത്തു. ഗോള്‍ കീപ്പര്‍ ഡാഹ്മാന്റെ പ്രകടനവും ഓഗ്‌സ്ബര്‍ഗ് വിജയത്തില്‍ നിര്‍ണായകമായി. പ്രതിരോധം പൊളിച്ച് ബയേൺ താരങ്ങൾ ബോക്സിനുള്ളിൽ കയറിയപ്പോഴെല്ലാം ഫിന്നിന് അടിപതറിയില്ല.
രണ്ടാം പകുതിയില്‍ പക്ഷേ ഓഗ്‌സ്ബര്‍ഗ് ആക്രമണം കടുപ്പിച്ചു. 75,81 എന്നി മിനിറ്റുകളിലാണ് ഓഗ്‌സ്ബര്‍ഗിന്റെ രണ്ട് ഗോളുകളും പിറന്നത്. 75ാം മിനിറ്റില്‍ ആര്‍തര്‍ ഷാവേസ് അക്കൗണ്ട് ഓപ്പൺ ചെയ്ത് സമനില പിടിച്ചപ്പോൾ, 81ാം മിനിറ്റില്‍ ഹാൻ-നോഹ് മസെൻഗോ ടീമിനെ മുന്നിലെത്തിച്ചു. ബോക്‌സിന്റെ ഇടത് മൂലയില്‍ നിന്നു ദിമിത്രിസ് ജിയാനോലിസിന്റെ മനോഹരമായ നീക്കത്തിനൊടുവില്‍ താരം ബോക്‌സിലേക്ക് നിലംപറ്റി ചെരിച്ചു കൊടുത്ത പന്തിനെ ഹാന്‍ നോഹ് മസംഗാനോ അനായാസം വലയിലാക്കുകയായിരുന്നു. ബയേണ്‍ ഗോള്‍ കീപ്പര്‍ ഉര്‍ബിഗ് തടയാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. സീസണില്‍ എല്ലാ മത്സരങ്ങളിലുമായി ബയേണ്‍ നേരിടുന്ന രണ്ടാമത്തെ തോല്‍വി കൂടിയാണിത്. നേരത്തെ ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ ആഴ്‌സണലിനോടും പരാജയപ്പെട്ടിരുന്നു.
Content highlight: Augsburg beat Bayern 2-1 in Bavarian derby