
ബെർലിൻ: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മുൻ ചാമ്പ്യന്മാരായ പോർച്ചുഗലിനെ അട്ടിമറിച്ച് ജോർജിയ പ്രീക്വാർട്ടറിൽ. ഇതാദ്യമായി ഒരു പ്രധാന ടൂർണമെന്റിനെത്തിയ ജോർജിയൻ സംഘം ചരിത്ര നേട്ടമാണ് കൈവരിച്ചത്. മത്സരത്തിന്റെ 90-ാം സെക്കന്റിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സംഘത്തെ ഞെട്ടിച്ചുകൊണ്ട് ജോര്ജിയയുടെ ഗോളെത്തി. ഖ്വിച്ച ക്വാററ്റ്സ്ഖേലിയയുടെ ഗോളിലാണ് ജോര്ജിയ ആദ്യ ഗോൾ വലയിലെത്തിച്ചത്.
പോര്ച്ചുഗീസ് താരം അന്റോണിയോ സില്വയുടെ വലിയ പിഴവ് മുതലെടുത്തായിരുന്നു ജോർജിയയുടെ ആദ്യ ഗോള്. സില്വ പിറകിലേക്കു നല്കിയ പാസ് ജോര്ജിയ താരം മികോട്ടഡ്സെ സ്വന്തമാക്കി. പന്തുമായി മുന്നേറിയ താരം ഇടതുവശത്ത് ക്വാരത്സ്ഖെലിയക്ക് പാസ് നല്കി. ഇറ്റാലിയൻ ക്ലബ് നാപ്പോളി മുന്നേറ്റ താരം പന്ത് പോസ്റ്റിന്റെ വലതുവശത്തേയ്ക്ക് അടിച്ചുകയറ്റി.
പാണ്ഡ്യയ്ക്ക് പരിക്കേൽക്കും; പന്തിനോട് രോഹിത്രണ്ടാം പകുതിയില് 57-ാം മിനിറ്റിൽ പെനാല്റ്റിയിലൂടെ മിക്കോട്ടഡ്സെയും ഗോൾ നേടിയപ്പോൾ പോർച്ചുഗൽ സംഘം തോൽവിയിലേക്ക് നീങ്ങി. മത്സരത്തിലുടനീളം ഗംഭീരമായ സേവുകളുമായി കളം നിറഞ്ഞ ജോര്ജിയന് ഗോള്ക്കീപ്പര് മാമര്ദഷ്വിലിയും ഈ ജയത്തില് നിര്ണായക പങ്കുവഹിച്ചു.
ബ്രേവ് ബ്രാവോ; ലോകചാമ്പ്യന്മാരെ പിടിച്ചുനിർത്തിയ ചിലിയൻ നായകൻമറ്റൊരു മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് തുർക്കിയും പ്രീക്വാർട്ടറിൽ കടന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 51-ാം മിനിറ്റില് തുര്ക്കിയ്ക്കായി ഹകന് കലനോഗ്ലു ആദ്യ ഗോൾ നേടി. 66-ാം മിനിറ്റില് തോമസ് സോസെ ചെക്ക് റിപ്പബ്ലിക്കിനെ ഒപ്പമെത്തിച്ചു. ഒടുവിൽ 94-ാം മിനിറ്റില് സെന്ക് തൊസുന്റെ ഗോളിൽ തുര്ക്കി മത്സരം സ്വന്തമാക്കി.