ഫിഫ ലോകകപ്പ് യോഗ്യത; ഖത്തറിനെതിരായ ആദ്യ പകുതിയില്‍ ഇന്ത്യ മുന്നില്‍

മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയില്ലാത്ത ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് ക്യാപ്റ്റന്‍
ഫിഫ ലോകകപ്പ് യോഗ്യത; ഖത്തറിനെതിരായ ആദ്യ പകുതിയില്‍ ഇന്ത്യ മുന്നില്‍

ദോഹ: ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഖത്തറിനെതിരായ നിര്‍ണായക മത്സരത്തിലെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ മുന്നില്‍. ഒരു ഗോളിനാണ് ഇന്ത്യ മുന്നിട്ടു നില്‍ക്കുന്നത്. ലാലിയന്‍സുവാല ചാങ്‌തെയാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്.

മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയില്ലാത്ത ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് ക്യാപ്റ്റന്‍. ഖത്തറില്‍ നടക്കുന്ന മത്സരത്തിലെ ആദ്യപകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നീലപ്പടയ്ക്ക് സാധിച്ചു. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ കാരണം ഗോള്‍ പിറന്നില്ല.

ചാങ്‌തെയും റഹീം അലിയും ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ശേഷം മത്സരത്തിന്റെ 37-ാം മിനിറ്റിലാണ് ഗോള്‍ വരുന്നത്. ബ്രാണ്ടന്‍ ഫര്‍ണാണ്ടസിന്റെ പാസ് ചാങ്‌തെ കൃത്യമായി വലയിലെത്തിച്ചു. ഗോളിന് ശേഷവും ലീഡ് ഉയര്‍ത്താന്‍ ബ്ലൂ ടൈഗേഴ്‌സ് പരിശ്രമിച്ചുകൊണ്ടേയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com