ലോകകപ്പ് യോഗ്യത മത്സരം;ഖത്തർ ജേഴ്സിയിൽ കണ്ണൂർക്കാരൻ,ഇന്ത്യക്കെതിരെ ബൂട്ടണിയും

കാര്യങ്ങൾ ഒത്തുവന്നാൽ ജൂൺ 11 ന് നടക്കുന്ന ഇന്ത്യ-ഖത്തർ പോരാട്ടത്തിൽ സഹൽ നീല കുപ്പായത്തിൽ അണിനിരക്കുമ്പോൾ മെറൂൺ ജേയ്സിയിൽ ഖത്തറിന് വേണ്ടി തഹ്സിൻ അണിനിരക്കും

ലോകകപ്പ് യോഗ്യത മത്സരം;ഖത്തർ  ജേഴ്സിയിൽ കണ്ണൂർക്കാരൻ,ഇന്ത്യക്കെതിരെ ബൂട്ടണിയും
dot image

ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ ഇന്ത്യക്കെതിരെ ഖത്തറിനായി ബൂട്ടണിയാൻ കണ്ണൂർക്കാരൻ തഹ്സിന് മുഹമ്മദ്. ജൂൺ 11 ന് ദോഹയിൽ നടക്കുന്ന മത്സരത്തിനുള്ള പ്രാഥമിക സംഘത്തിലാണ് മലയാളി താരം ഇടം പിടിച്ചത്. ജൂനിയർ ടീമുകളിൽ ഇതിന് മുമ്പും ഖത്തർ ടീമിന് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് തഹ്സിനെ സീനിയർ ടീമിലേക്ക് വിളിക്കുന്നത്.

ഖത്തര് സ്റ്റാര്സ് ലീഗില് അല് ദുഹൈലിൻ്റെ താരമാണ് തഹ്സിന്. സ്റ്റാര്സ് ലീഗില് കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായ തഹ്സിൻ ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിൽ കളിച്ചിട്ടുണ്ട്. തലശ്ശേരി സ്വദേശിയും 1992 ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം അംഗവുമായ ജംഷിദിൻ്റെയും വളപട്ടണം ഷൈമാസിൽ ഷൈമയുടെയും മകനാണ് 19 കാരനായ തഹ്സിൻ. കാര്യങ്ങൾ ഒത്തുവന്നാൽ ജൂൺ 11 ന് നടക്കുന്ന ഇന്ത്യ-ഖത്തർ പോരാട്ടത്തിൽ സഹൽ നീല കുപ്പായത്തിൽ അണിനിരക്കുമ്പോൾ മെറൂൺ ജേയ്സിയിൽ ഖത്തറിന് വേണ്ടി തഹ്സിൻ അണിനിരക്കും.

ഷാരൂഖ് അന്ന് വാക്കുതന്നു; ഫൈനലിലെ ഫ്ളൈയിംഗ് കിസ്സ് സെലിബ്രേഷന് പിന്നിലെ കഥ പറഞ്ഞ് ഹർഷിത്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us