എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നു? റിപ്പോര്‍ട്ട്

പകരക്കാരനായി യുണൈറ്റഡ് ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു
എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നു? റിപ്പോര്‍ട്ട്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് എറിക് ടെന്‍ ഹാഗിനെ പുറത്താക്കിയേക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെയും ചാമ്പ്യന്‍സ് ലീഗിലെയും മോശം പ്രകടനമാണ് തീരുമാനത്തിന് പിന്നില്‍. ഇംഗ്ലീഷ് എഫ് എ കപ്പിന്റെ ഫൈനല്‍ മെയ് 25ന് നടക്കാനിരിക്കെയാണ് ക്ലബ് ക്യാമ്പില്‍ ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയാണ് എഫ് എ കപ്പിന്റെ ഫൈനലില്‍ യുണൈറ്റഡിന് എതിരാളികള്‍. ഈ മത്സരം വിജയിച്ച് കപ്പ് ഉയര്‍ത്തിയാലും ടെന്‍ ഹാഗിന് പരിശീലക സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഡച്ച് പരിശീലകന് പകരമായി മൗറീഷ്യോ പൊച്ചെറ്റീനോ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നു? റിപ്പോര്‍ട്ട്
ഐപിഎല്ലിൽ വീണ്ടും അമ്പയറിം​ഗ് വിവാദം; വിമർശിച്ച് ​ഗാവസ്കർ

ഒരു ദിവസം മുമ്പാണ് പൊച്ചെറ്റീനോ ചെല്‍സി പരിശീലക സ്ഥാനത്ത് നിന്നും പുറത്തായത്. ചെല്‍സിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ ഉണ്ടായിരുന്നെങ്കിലും അര്‍ജന്റീനെ പരിശീലകന്‍ അപ്രതീക്ഷിതമായി പുറത്താകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ചെല്‍സിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പൊച്ചെറ്റീനോ പരിശീലകസ്ഥാനത്ത് നിന്നും പുറത്തായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com