'ഛേത്രി എന്റെ സഹോദരന്‍, അഭിമാനം'; ഇതിഹാസത്തിന് ആശംസകള്‍ അറിയിച്ച് കോഹ്‌ലി

കോഹ്‌ലിയുടെ കമന്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്
'ഛേത്രി എന്റെ സഹോദരന്‍, അഭിമാനം'; ഇതിഹാസത്തിന് ആശംസകള്‍ അറിയിച്ച് കോഹ്‌ലി

ബെംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ഇതിഹാസതാരവുമായ സുനില്‍ ഛേത്രി അല്‍പ്പ സമയം മുന്‍പാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷമാണ് 39കാരനായ ഛേത്രി ബൂട്ട് അഴിക്കുക. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

താരത്തിന് നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നത്. ഇപ്പോള്‍ ഛേത്രിക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. ഇന്‍സ്റ്റഗ്രാമില്‍ ഛേത്രി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുകയാണ് സുഹൃത്തായ കോഹ്‌ലി. 'എന്റെ സഹോദരന്‍. അഭിമാനം', എന്നാണ് കോഹ്‌ലിയുടെ കമന്റ്.

കോഹ്‌ലിയുടെ കമന്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെയും പരസ്പര ബഹുമാനത്തെയും ആരാധകരുടെ മനസ് കീഴടക്കിയിട്ടുണ്ട്. ഇന്ത്യന്‍ കായിക രംഗത്തെ രണ്ട് ഇതിഹാസതാരങ്ങളുടെ ആത്മബന്ധം ആരാധകര്‍ ഇഷ്ടപ്പെടുന്നുവെന്നാണ് ഒരു പോസ്റ്റ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com