ചെൽസിയുടേത് തിരിച്ചു വരവിന്റെ കാലം അടുത്ത സീസൺ പ്രതീക്ഷകളുടേത്: കോൾ പാമർ

കഴിഞ്ഞ ദിവസം ബ്രൈട്ടണിനെതിരെ നേടിയ 2-1 ന്റെ വിജയത്തോടെയാണ് ചെൽസി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്കുയർന്നത്
ചെൽസിയുടേത് തിരിച്ചു വരവിന്റെ കാലം 
അടുത്ത സീസൺ പ്രതീക്ഷകളുടേത്: കോൾ പാമർ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് സിക്‌സിലേക്ക് കടന്ന ചെൽസിയെ പ്രശംസിച്ച് ടീം മിഡ്ഫീൽഡർ കോൾ പാമർ. കഴിഞ്ഞ ദിവസം ബ്രൈട്ടണിനെതിരെ നേടിയ 2-1 ന്റെ വിജയത്തോടെയാണ് ചെൽസി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്കുയർന്നത്. യൂറോപ്യൻ ഫുട്ബാളിലേക്ക് ചെൽസി തിരിച്ചു വരുന്നതിന്റെ സൂചനയാണ് ഇതെന്നും അടുത്ത സീസൺ ടീമിന്റെ മികച്ച സീസൺ ആയിരിക്കുമെന്നും പാമർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെൽസിയുടെ വിജയ ഗോൾ നേടിയത് പാമറായിരുന്നു. ഈ സീസണിലെ തന്നെ തന്റെ ഇരുപത്തി രണ്ടാം ഗോളായിരുന്നു ബ്രൈട്ടണിനെതിരെ താരം നേടിയത്.

'ചെൽസി വലിയ ക്ലബാണ്. ആറാം സ്ഥാനത്തിനുള്ളിൽ ഫിനിഷ് ചെയ്യുക എന്നത് എല്ലാ ടീമുകളുടെയും സ്വപ്നമാണ്. ഏപ്രിലിൽ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു ഞങ്ങൾ. ടീം ഒരുമിച്ച് നിന്ന് പോരാടിയതിന്റെ ഫലമാണ് ഈ ടോപ് സിക്സ് റിസൾട്ട്' പാമർ പറഞ്ഞു. അഞ്ചാം സ്ഥാനത്തുള്ള ടോട്ടൻഹാമിനോട് മൂന്ന് പോയിന്റിന്റെ മാത്രം വ്യത്യാസമുള്ള ചെൽസിക്ക് തങ്ങളുടെ അവസാന മത്സരം വിജയിച്ചാൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാൻ കഴിയും.

ചെൽസിയുടേത് തിരിച്ചു വരവിന്റെ കാലം 
അടുത്ത സീസൺ പ്രതീക്ഷകളുടേത്: കോൾ പാമർ
ഒഴിവുകൾ രണ്ട്, പ്ളേ ഓഫിലേക്ക് പോരടിക്കുന്നത് അഞ്ചു ടീമുകൾ; സാധ്യതകൾ ഇങ്ങനെ?

Related Stories

No stories found.
logo
Reporter Live
www.reporterlive.com