ഐ​എ​സ്​എ​ൽ ഫൈനലിലേക്ക് ആദ്യമാര്? ബ​ഗാ​ൻ-ഒ​ഡി​ഷ സെ​മിയുടെ ര​ണ്ടാം പാ​ദം ഇ​ന്ന്

ഐ​എ​സ്എ​ൽ മോ​ഹ​ൻ ബ​ഗാ​ൻ-​ഒ​ഡി​ഷ എ​ഫ്സി സെ​മി ഫൈ​ന​ൽ ര​ണ്ടാം പാ​ദ മ​ത്സ​രം ഇ​ന്ന് സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും
ഐ​എ​സ്​എ​ൽ ഫൈനലിലേക്ക് ആദ്യമാര്? ബ​ഗാ​ൻ-ഒ​ഡി​ഷ സെ​മിയുടെ ര​ണ്ടാം പാ​ദം ഇ​ന്ന്

കൊ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ മോ​ഹ​ൻ ബ​ഗാ​ൻ-​ഒ​ഡി​ഷ എ​ഫ്സി സെ​മി ഫൈ​ന​ൽ ര​ണ്ടാം പാ​ദ മ​ത്സ​രം ഇ​ന്ന് സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. പ​ത്താം സീ​സ​ണി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളി​ലൊ​ന്നി​നെ തീ​രു​മാ​നി​ക്കു​ന്ന മ​ത്സ​രം ഇ​രു​ടീ​മു​ക​ൾ​ക്കും ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്. ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഒ​ന്നാം പാ​ദ സെ​മി​യു​ടെ തു​ട​ക്ക​ത്തി​ൽ​ ത​ന്നെ മു​ന്നി​ലെ​ത്തി​യ ബഗാൻ പി​ന്നീ​ട് ര​ണ്ട് ഗോ​ൾ വ​ഴ​ങ്ങി ആ​തി​ഥേ​യ​രായ ഒഡീഷയോട് 2-1ന്റെ ​തോ​ൽ​വി​ ഏ​റ്റു​വാ​ങ്ങിയിരുന്നു.

ഐഎസ്എൽ ഈ സീസണിന്റെ ഷീൽഡ് കിരീടം നേടിയ മോഹൻ ബഗാന് ഒഡീഷക്കെതിരെ മികച്ച ട്രാക്ക് റെക്കോർഡല്ല ഇക്കുറി. ഇരുടീമുകളും പരസ്പരം ഏറ്റ് മുട്ടിയ അഞ്ചു മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമേ ബഗാന് വിജയിക്കാൻ കഴിഞ്ഞുള്ളൂ. രണ്ട് മത്സരങ്ങൾ സമനിലയിലവസാനിക്കുകയും ചെയ്തിരുന്നു. മികച്ച ഫോമിൽ ഗോൾ വേട്ടയിൽ മുന്നേറുന്ന ഫിജിയൻ സ്‌ട്രൈക്കർ റോയ് കൃഷണയാണ് ഒഡീഷയുടെ തുറുപ്പ് ചീട്ട്. മൈതാന മധ്യത്ത് മുന്നേറ്റത്തിലേക്കുള്ള നീക്കങ്ങൾക്ക് തുടക്കമിടുന്ന ജോണി കൗക്കോയാണ് ബഗാന്റെ പ്രതീക്ഷ.

റോയ് കൃഷണ
റോയ് കൃഷണ

ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീം കൂടിയാണ് മോഹൻ ബഗാൻ. 2020-21 സീസണിൽ റണ്ണേഴ്‌സായി. 2021-22 സീസണിൽ സെമിഫൈനലിസ്റ്റുകളായി. 2014 സീസൺ മുതൽ ഐഎസ്എൽ കളിക്കുന്ന ഒഡീഷയ്ക്ക് ഇത് വരെ ഐഎസ്എൽ കിരീടം നേടാനായിട്ടില്ല. ഇന്ന് മോഹൻ ബഗാനെ തോൽപ്പിച്ച് ഫൈനലിലെത്തിയാൽ ഐഎസ്എൽ ചരിത്രത്തിൽ ഒഡീഷയുടെ ആദ്യ ഫൈനൽ ബെർത്ത് കൂടിയാകും. 2015 സീസണിലും 2016 സീസണിലും സെമിയിലെത്തിയ ഒഡീഷ കഴിഞ്ഞ സീസണിലും സെമിയിലെത്തിയെങ്കിലും കലാശ പോരാട്ടത്തിലേക്ക് കടക്കാനായില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com