ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്; നോട്ടിങ്ഹാം ഫോറസ്റ്റ് കീഴടക്കി ന്യൂകാസിൽ

ന്യൂകാസിലിനായി ​ഗുയമാരേസ് ഇരട്ട​ഗോളും നേടി.
ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്; നോട്ടിങ്ഹാം ഫോറസ്റ്റ് കീഴടക്കി ന്യൂകാസിൽ

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നോട്ടിങ്ഹാം ഫോറസ്റ്റ് കീഴടക്കി ന്യൂകാസിൽ യുണൈറ്റഡ്. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ന്യൂകാസിലിന്റെ വിജയം. ആദ്യ പകുതിയിൽ ഇരു ടീമുകളും രണ്ട് ​ഗോളുകൾ വീതം നേടി സമനില പാലിച്ചു. 66-ാം മിനിറ്റിൽ ബ്രൂണോ ഗുയിമാരേസ് നേടിയ ​ഗോളിലൂടെയാണ് ന്യൂകാസിൽ വിജയം നേടിയത്. ന്യൂകാസിലിനായി ​ഗുയമാരേസ് ഇരട്ട​ഗോളും നേടി.

മത്സരത്തിന്റെ 10-ാം മിനിറ്റിൽ തന്നെ ആദ്യ ​ഗോൾ പിറന്നു. ബ്രൂണോ ഗുയിമാരേസ് ആണ് ന്യൂകാസിലിനായി ​ഗോൾ സ്കോർ ചെയ്തത്. എന്നാൽ 26-ാം മിനിറ്റിൽ ആന്റണി എലാംഗ നോട്ടിങ്ഹാമിനായി സമനില ​ഗോൾ കണ്ടെത്തി. 43-ാം മിനിറ്റിൽ ഫാബിയൻ ഷാർ ന്യൂകാസിലിനെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷേ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്നെ കല്ലം ഹഡ്‌സണ്‍ ഒഡോയി നോട്ടിങ്ഹാം ഫോറസ്റ്റിനായി മറുപടി ​ഗോൾ കണ്ടെത്തി.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്; നോട്ടിങ്ഹാം ഫോറസ്റ്റ് കീഴടക്കി ന്യൂകാസിൽ
ബുന്ദസ്‌ലിഗയിൽ ബയേൺ മ്യൂണികിനെ തകർത്ത് ബയർ ലെവർകുസൈൻ

മത്സരം വിജയിച്ച ന്യൂകാസിൽ പോയിന്റ് ടേബിളിൽ ആറാമതാണ്. 24 മത്സരങ്ങൾ പിന്നിടുമ്പോൾ 11 വിജയവും മൂന്ന് സമനിലയും 10 തോൽവിയുമാണ് ന്യൂകാസിലിന്റെ സമ്പാദ്യം. നോട്ടിങ്ഹാം ഫോറസ്റ്റ് 16-ാം സ്ഥാനത്താണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com