ഐഎസ്എല്‍; ഒഡീഷയെ സമനിലയില്‍ തളച്ച് എഫ്‌സി ഗോവ

ഒഡീഷയ്ക്ക് വേണ്ടി റോയ് കൃഷ്ണ ഗോളടിച്ചപ്പോള്‍ ജയ് ഗുപ്തയിലൂടെ ഗോവ മറുപടി നല്‍കി
ഐഎസ്എല്‍; ഒഡീഷയെ സമനിലയില്‍ തളച്ച് എഫ്‌സി ഗോവ

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലയില്‍ പിരിഞ്ഞ് ഒഡീഷ എഫ്‌സി-എഫ്‌സി ഗോവ മത്സരം. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരുവരും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു. ഒഡീഷയ്ക്ക് വേണ്ടി റോയ് കൃഷ്ണ ഗോളടിച്ചപ്പോള്‍ ജയ് ഗുപ്തയിലൂടെ ഗോവ മറുപടി നല്‍കി.

സ്വന്തം തട്ടകമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തിലേ ലീഡെടുക്കാന്‍ ഒഡീഷയ്ക്ക് കഴിഞ്ഞു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയാണ് ഒഡീഷയെ മുന്നിലെത്തിച്ചത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നേ ഗോവ മറുപടി നല്‍കി.

ഐഎസ്എല്‍; ഒഡീഷയെ സമനിലയില്‍ തളച്ച് എഫ്‌സി ഗോവ
'മെസ്സിയല്ല, ഞാനാണ് ഇവിടെ കളിക്കുന്നത്'; തോല്‍വിക്ക് പിന്നാലെ ആരാധകരോട് കയര്‍ത്ത് റൊണാള്‍ഡോ, വീഡിയോ

37-ാം മിനിറ്റില്‍ സെന്റര്‍ ബാക്ക് ജയ് ഗുപ്തയാണ് ഗോളടിച്ചത്. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ടിലൂടെ യുവതാരം സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ വിജയഗോളിനായി ഇരുടീമുകളും പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 15 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ഒന്നാമതാണ് ഒഡീഷ. 12 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റോടെ ഗോവയാണ് രണ്ടാം സ്ഥാനത്ത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com