ഏഷ്യൻ കപ്പ് ഫുട്ബോൾ; ഇറാനെ കീഴടക്കി ഖത്തർ കലാശപ്പോരിന്

ശക്തമായ പോരാട്ടം കാഴ്ചവെച്ചിട്ടും ആതിഥേയ രാജ്യത്തിന് മുന്നിൽ തോറ്റ് മടങ്ങാനായിരുന്നു ഇറാന്റെ വിധി.
ഏഷ്യൻ കപ്പ് ഫുട്ബോൾ; ഇറാനെ കീഴടക്കി ഖത്തർ കലാശപ്പോരിന്

ദോഹ: എ എഫ് സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഖത്തർ ഫൈനലിൽ. ഇറാനെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്താണ് ഖത്തർ ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. ശക്തമായ പോരാട്ടം കാഴ്ചവെച്ചിട്ടും ആതിഥേയ രാജ്യത്തിന് മുന്നിൽ തോറ്റ് മടങ്ങാനായിരുന്നു ഇറാന്റെ വിധി. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ജോർദാനാണ് ഖത്തറിന്റെ എതിരാളികൾ.

ഇറാന്റെ ​ഗോളോടെയാണ് മത്സരം ഉണർന്നത്. സര്‍ദാര്‍ അസ്മൗണ്‍ ഇറാൻ നിരയെ മുന്നിലെത്തിച്ചു. എന്നാൽ അധികം വൈകാതെ ഖത്തർ മത്സരത്തിലേക്ക് തിരികെ വന്നു. 17-ാം മിനിറ്റിൽ ജാസിം ഗബർ അബ്ദുൽസല്ലാം ഖത്തറിനായി സമനില ​ഗോൾ നേടി. 43-ാം മിനിറ്റിൽ അക്രം അഫീഫിലൂടെ ഖത്തർ മത്സരത്തിൽ മുന്നിലെത്തി.

ഏഷ്യൻ കപ്പ് ഫുട്ബോൾ; ഇറാനെ കീഴടക്കി ഖത്തർ കലാശപ്പോരിന്
സാഹചര്യം അറിഞ്ഞ് കളിക്കുന്ന സഹാരൺ; ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷയാകുന്ന യുവതാരം

ആദ്യ പകുതി പിന്നിടുമ്പോൾ 2-1ന് ആതിഥേയർ ലീഡ് ചെയ്തു. എങ്കിലും 51-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഇറാൻ ഒപ്പമെത്തി. അലിരേസ ജഹാൻബക്ഷ് ആണ് ​ഗോൾ നേടിയത്. 82-ാം മിനിറ്റിൽ അൽമോസ് അലിയുടെ ​ഗോളിലൂടെ ഖത്തർ വീണ്ടും മുന്നിലെത്തി. പിന്നീട് തിരിച്ചുവരവിനുള്ള ഇറാന്റെ കഠിന ശ്രമങ്ങൾ ഫലം കണ്ടില്ല. ഇതോടെ സ്വന്തം നാട്ടുകാർക്ക് മുന്നിൽ ഖത്തർ സംഘം വിജയം ആഘോഷിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com