അല്‍ നസറിന്‍റെ അപരാജിത കുതിപ്പിന് അവസാനം; റിയാദ് ഡെര്‍ബിയില്‍ അല്‍ ഹിലാലിന് തകര്‍പ്പന്‍ വിജയം

റൊണാള്‍ഡോയെയും സംഘത്തെയും പരാജയപ്പെടുത്തിയതോടെ ലീഗില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താനും അല്‍ ഹിലാലിന് സാധിച്ചു
അല്‍ നസറിന്‍റെ അപരാജിത കുതിപ്പിന് അവസാനം; റിയാദ് ഡെര്‍ബിയില്‍ അല്‍ ഹിലാലിന് തകര്‍പ്പന്‍ വിജയം

റിയാദ്: സൗദി പ്രോ ലീഗിലെ സൂപ്പര്‍ ക്ലബ്ബുകള്‍ നേര്‍ക്കുനേര്‍ എത്തിയ റിയാദ് ഡെര്‍ബിയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് പരാജയം. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ ക്ലബ്ബായ അല്‍ ഹിലാലാണ് അല്‍ നസറിനെതിരെ വമ്പന്‍ വിജയം സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അല്‍ ഹിലാലിന്റെ വിജയം.

പരിക്കേറ്റ് പുറത്തിരിക്കുന്ന നെയ്മര്‍ ഇല്ലാതെയായിരുന്നു അല്‍ ഹിലാല്‍ കളിക്കാനിറങ്ങിയത്. ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. മത്സരത്തിന്റെ 64-ാം മിനിറ്റില്‍ സെര്‍ജെ മിലിങ്കോവിച്ചിന്റെ ഗോളിലാണ് അല്‍ ഹിലാല്‍ ലീഡെടുത്തത്. എട്ട് മിനിറ്റുകള്‍ക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിനായി വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ അത് ഓഫ് സൈഡാണെന്ന് വ്യക്തമായി.

മത്സരം അവസാന നിമിഷങ്ങളിലേക്ക് കടന്നപ്പോള്‍ സമനില ഗോളിനായി അല്‍ നസര്‍ കഠിനമായി പരിശ്രമിച്ചു. എന്നാല്‍ അല്‍ നസറിന്റെ ഹൃദയം തകര്‍ത്ത് രണ്ട് ഗോളുകള്‍ കൂടി പിറക്കുകയാണ് ചെയ്തത്. സെര്‍ബിയന്‍ താരം അലക്‌സാണ്ടര്‍ മിട്രോവിച്ചാണ് ഇരുഗോളുകളും നേടിയത്. 89-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നും ഹെഡറിലൂടെ ഗോളടിച്ചാണ് അല്‍ ഹിലാലിന്റെ ലീഡ് ഇരട്ടിയാക്കിയത്.

അല്‍ നസറിന്‍റെ അപരാജിത കുതിപ്പിന് അവസാനം; റിയാദ് ഡെര്‍ബിയില്‍ അല്‍ ഹിലാലിന് തകര്‍പ്പന്‍ വിജയം
മൂന്ന് ​ഗോളിൽ മൂന്നാമതെത്തി മാലി; അർജന്റീന അണ്ടർ 17ന് തോൽവി

രണ്ടാം ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ അല്‍ ബുലൈഹി റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ ആതിഥേയര്‍ പത്തുപേരായി ചുരുങ്ങി. എന്നാല്‍ ഇഞ്ച്വറി ടൈമിന്റെ അവസാനം വീണ്ടും ഗോള്‍ നേടി മിട്രോവിച്ച് അല്‍ നസറിന് ആധികാരിക വിജയം സമ്മാനിച്ചു.

അല്‍ നസറിന്‍റെ അപരാജിത കുതിപ്പിന് അവസാനം; റിയാദ് ഡെര്‍ബിയില്‍ അല്‍ ഹിലാലിന് തകര്‍പ്പന്‍ വിജയം
ആന്‍ഫീല്‍ഡില്‍ 'റെഡ്‌സ് ഷോ'; തകര്‍പ്പന്‍ വിജയവുമായി ലിവര്‍പൂള്‍ നോക്കൗട്ടില്‍

അല്‍ ഹിലാലിനെതിരെ പരാജയം വഴങ്ങിയതോടെ അല്‍ നസറിന്റെ വിജയക്കുതിപ്പിന് ഇതോടെ അവസാനമായി. അതേസമയം അല്‍ ഹിലാല്‍ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്നു. വിജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താനും അല്‍ ഹിലാലിന് സാധിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com