
സ്വന്തം ടീമിലെ എല്ലാ താരങ്ങളും റിട്ടയേര്‍ഡ് ഔട്ടാകുക, അതും അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് മത്സരത്തിൽ. അങ്ങനെയൊരു അതിവിചിത്രമായ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഖത്തറിനെതിരായ 2025ലെ വനിതാ ടി20 ലോകകപ്പിനുള്ള ഏഷ്യന്‍ ക്വാളിഫയേഴ്‌സ് മത്സരത്തിനിടെയാണ് യുഎഇ വനിതാ ടി20 ടീം മുഴുവൻ താരങ്ങളെയും റിട്ടയേർട്ട് ഔട്ടാക്കിയത്.
ICC Women's T20 World Cup Asia Qualifier, 2025 - Match 6, Bangkok - Thailand:
— UAE Cricket Official (@EmiratesCricket) May 10, 2025
UAE register massive 163-run win over Qatar 🫡💪
Captain Esha Oza leads from the front with a sensational 113 (55 balls, 14 4s, 5 6s). Esha's opening partner Theertha Satish scored 74 off 42 (11 4s),… pic.twitter.com/iCglau2CNU
മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിന് ശേഷമായിരുന്നു സ്വന്തം ടീമിലെ എല്ലാ താരങ്ങളെയും റിട്ടയർ ചെയ്യിപ്പിച്ചത്. ടെസ്റ്റിലേതുപോലെ ടി 20 ക്രിക്കറ്റിൽ ഡിക്ലയറേഷൻ ചെയ്യാൻ സാധിക്കാത്തതുകൊണ്ടായിരുന്നു എല്ലാ താരങ്ങളെയും പുറത്താക്കിയത്. ഇന്നിംഗ്‌സ് ഡിക്ലറേഷന്‍ സാധ്യമാവാത്തതിനാല്‍ ഓരോ താരങ്ങളും പാഡണിഞ്ഞ് ഗ്രൗണ്ടിലെത്തുകയും ഉടനെ റിട്ടയർ ചെയ്യുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച യുഎഇക്ക് ഓപണര്‍മാരായ തീര്‍ത്ഥ സതീഷും ക്യാപ്റ്റന്‍ ഇഷ രോഹിത് ഓസയും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 16 ഓവറില്‍ ഓപണിങ് വിക്കറ്റില്‍ 192 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഖത്തര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാൻ ഇരുവർക്കും സാധിച്ചു. ഇഷ 55 പന്തില്‍ 113 റണ്‍സ് നേടി. 14 ബൗണ്ടറിയും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 74 റണ്‍സ് നേടിയ തീര്‍ത്ഥ 42 പന്തില്‍ 74 റണ്‍സ് നേടി. 11 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇതിനിടെയാണ് മത്സരത്തിന് മഴ ഭീഷണി ഉണ്ടായത്.
മത്സരത്തില്‍ യുഎഇ 163 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. 11.1 ഓവറില്‍ ഖത്തറിനെ 29 റണ്‍സിന് പുറത്താക്കിയായിരുന്നു യുഎഇ വിജയം പിടിച്ചെടുത്തത്. സെഞ്ച്വറി സ്വന്തമാക്കിയ ഇഷ ഒരു വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി. ഇഷ തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
Content Highlights: UAE retire out 10 batters against Qatar to beat rain in Women's T20 World Cup Asia qualifier