ഇഞ്ചുറി ടൈമിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്; തകർപ്പൻ ജയവുമായി ചെൽസി, പ്രീമിയർ ലീ​ഗിൽ ടോട്ടനം ഒന്നാമത്

പ്രീമിയർ ലീ​ഗിൽ മുന്നേറ്റം കൊതിക്കുന്ന ചെൽസിക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഇന്നത്തെ വിജയം
ഇഞ്ചുറി ടൈമിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്; തകർപ്പൻ ജയവുമായി ചെൽസി, പ്രീമിയർ ലീ​ഗിൽ ടോട്ടനം ഒന്നാമത്

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇഞ്ചുറി ടൈമിൽ വിജയം. ബ്രെന്റ്ഫോർഡിനെതിരെ 93, 97 മിനിറ്റുകളിലാണ് റെഡ് ഡെവിൾസ് ​ഗോൾ നേടിയത്. മത്സരത്തിന്റെ ഭൂരിഭാ​ഗവും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ​ഗോളിന് പിന്നിലായിരുന്നു. സ്‌കോട്ട് മക്‌ടോമിനയുടെ ഇരട്ട ​ഗോൾ മറ്റൊരു അട്ടിമറിയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷപെടുത്തി. സീസണിൽ എട്ട് മത്സരം പിന്നിടുമ്പോൾ നാല് ജയവും നാല് തോൽവിയുമാണ് യുണൈറ്റഡിന്റെ സമ്പാദ്യം. പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 9-ാം സ്ഥാനത്താണ്.

ബേണ്‍ലിയെ ഒന്നിനെതിരെ നാല് ​ഗോളിനാണ് ചെൽസി തോൽപ്പിച്ചത്. പ്രീമിയർ ലീ​ഗിൽ മുന്നേറ്റം കൊതിക്കുന്ന ചെൽസിക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഇന്നത്തെ വിജയം. ഷെഫീൽഡ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് ഫുൾഹാം തോൽപ്പിച്ചു. ആദ്യം ​മുന്നിലെത്തിയത് ഫുൾഹാം ആയിരുന്നു. ഷെഫീൽഡ് മറുപടി നൽകിയെങ്കിലും തോൽവി ഒഴിവാക്കാൻ കഴിഞ്ഞില്ല.

ലൂട്ടൺ ടൗണിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ച് ടോട്ടനം വിജയം ആഘോഷിച്ചു. ഒപ്പം മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ടോട്ടനം പ്രീമിയർ ലീ​ഗ് ടേബിളിൽ ഒന്നാമതെത്തി. മറ്റൊരു മത്സരത്തിൽ ബോൺമൗത്തിനെ എതിരില്ലാത്ത മൂന്ന് ​ഗോളിന് എവർട്ടനും തോൽപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com