ഓസില്‍ തിരിച്ചുവരുന്നു; ഇത്തവണ പുതിയ വേഷത്തില്‍

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് ആറുമാസത്തിന് ശേഷമാണ് താരം ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നത്
ഓസില്‍ തിരിച്ചുവരുന്നു; ഇത്തവണ പുതിയ വേഷത്തില്‍

മുന്‍ ആഴ്‌സണല്‍ സൂപ്പര്‍ താരം മെസ്യൂട്ട് ഓസില്‍ പുതിയ വേഷത്തില്‍ അരങ്ങേറാനൊരുങ്ങുന്നു. തുര്‍ക്കിഷ് ദേശീയ ടീമിന്റെ സ്പോര്‍ട്ടിങ് ഡയറക്ടറായി മുന്‍ റയല്‍ താരം കൂടിയായ ഓസിലിന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് ആറുമാസത്തിന് ശേഷമാണ് താരം ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നത്.

തുര്‍ക്കിയുടെ നിലവിലെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ കുന്റ്‌സിനെയും ജനറല്‍ മാനേജര്‍ ഹാമിറ്റ് അല്‍റ്റിന്‍ടോപ് എന്നിവരെ മാനേജ്‌മെന്റ് പുറത്താക്കിയിട്ടുണ്ട്. തുടര്‍ന്ന് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ജോകിം ലോയെയും സ്പോര്‍ട്ടിങ് ഡയറക്ടറായി ഓസിലിനെയുമാണ് പരിഗണിക്കുന്നത്. ജപ്പാനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ തുര്‍ക്കി 4-2 ന് പരാജയം വഴങ്ങിയിരുന്നു. നിലവില്‍ യൂറോ 2024 യോഗ്യതാ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് തുര്‍ക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com