Top

'ടീസര്‍ ഐതിഹാസികം'; മരക്കാറിനെ പ്രശംസിച്ച് ഫേസ്ബുക്കും

ഇതാദ്യമായാണ് ഫേസ്ബുക്ക് ഇത്തരത്തില്‍ കമന്റ് ചെയ്യുന്നത് എന്നാണ് സൂചന

25 Nov 2021 7:13 AM GMT
ഫിൽമി റിപ്പോർട്ടർ

ടീസര്‍ ഐതിഹാസികം; മരക്കാറിനെ പ്രശംസിച്ച് ഫേസ്ബുക്കും
X

മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ടീസറിന് നിരവധി കമന്റുകളും വന്നിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ തന്റെ പേജില്‍ പങ്കുവച്ച ട്രെയ്‌ലറിന് കമന്റുമായി എത്തിയിരിക്കുകയാണ് ഫേസ്ബുക്കും. 'ഐതിഹാസികമായ ടീസര്‍' എന്നാണ് ഫേസ്ബുക്ക് വിശേഷിപ്പിച്ചത്. ഇതാദ്യമായാണ് ഫേസ്ബുക്ക് ഇത്തരത്തില്‍ കമന്റ് ചെയ്യുന്നത് എന്നാണ് സൂചന.



ടീസര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പത്ത്‌ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. ചിത്രം ഡിസംബര്‍ 2നാണ് റിലീസ് ചെയ്യുക. ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം തീയേറ്ററില്‍ എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. ചിത്രത്തില്‍ കുഞ്ഞാലി മരക്കാരായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.


Next Story

Popular Stories