Top

'മഹാന്മാർ ചെയ്തു വെച്ചിരിക്കുന്നത് മോശമാക്കില്ല, ഞങ്ങളെ കൊണ്ട് കഴിയുന്നത് ഇതിൽ ചെയ്തിട്ടുണ്ട്'; 'നീലവെളിച്ചം' ചിത്രത്തെക്കുറിച്ച് റിമ കല്ലിങ്കൽ

ബഷീർ തന്നെ എഴുതിയ ഒരു കൾട്ട് ക്ലാസിക് ഗാനമാണ് അനുരാഗ മധുചശകം

24 Jan 2023 9:16 AM GMT
ഫിൽമി റിപ്പോർട്ടർ

മഹാന്മാർ ചെയ്തു വെച്ചിരിക്കുന്നത് മോശമാക്കില്ല, ഞങ്ങളെ കൊണ്ട് കഴിയുന്നത് ഇതിൽ ചെയ്തിട്ടുണ്ട്; നീലവെളിച്ചം ചിത്രത്തെക്കുറിച്ച് റിമ കല്ലിങ്കൽ
X

കഴിഞ്ഞ വർഷം ഞങ്ങൾ ഏഴ് മാസത്തോളം 'നീലവെളിച്ച'ത്തിന് വേണ്ടി പൂർണ്ണമായും മാറ്റി വെച്ചിരിക്കുകയായിരുന്നു എന്ന് നടി റിമ കല്ലിങ്കൽ. മഹാന്മാർ ചെയ്ത വെച്ചിരിക്കുന്നത് ഒരിക്കലും മോശമാക്കില്ല എന്ന ഉറപ്പ് തരുന്നുവെന്നും എല്ലാ സ്ത്രീകൾക്കും കണക്ട് ചെയ്യാൻ കഴിയുന്ന കഥാപാത്രമാണ് ഭാർഗവി എന്നും നടി പറഞ്ഞു.

'ഈ ആശയവുമായി ആഷിഖ് ഇത്രയും കാലം അലയുകയായിരുന്നു. കഴിഞ്ഞ ഏഴ് മാസക്കാലമായി ഈ സിനിമയ്ക്ക് വേണ്ടി ഞങ്ങൾ ഞങ്ങളെ തന്നെ സമർപ്പിച്ചിരിക്കുകയാണ്. മഹാന്മാരായ കലാകാരന്മാർ ചെയ്തതുപോലെ ഒരിക്കലും ഞങ്ങൾക്ക് ചെയ്യാൻ കഴിയില്ല. എന്നാൽ ഞങ്ങളെ കൊണ്ട് കഴിയുന്നത് എല്ലാം സിനിമയ്ക്ക് നൽകി, അതിന് മികച്ച ടീമിനെ തന്നെ ഏൽപ്പിച്ചു. ചില സിനിമകൾ പ്രേക്ഷകർ എങ്ങനെ ഏറ്റെടുക്കുന്നുവെന്ന് അറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതുപോലെ ഒന്നാണ് 'നീലവെളിച്ചം'. കഥ ഒറിജിനലിനോട് പൂർണ്ണമായും ചേർന്ന് നിൽക്കുന്നതാണ്. മഹാന്മാർ ചെയ്ത വെച്ചിരിക്കുന്നത് ഞങ്ങൾ മോശമാക്കില്ല എന്ന് ഉറപ്പുണ്ട്'.

ഒരു നടി എന്ന നിലയിൽ, അഭിനയത്തിൽ ഞാൻ കൊണ്ടുവരാൻ ആഗ്രഹിച്ച ചെറിയ ചില സൂക്ഷമതകൾ പോലും ഭാർഗവി എന്ന കഥാപാത്രത്തിനുണ്ട്. ഇങ്ങനെയൊരു കഥാപാത്രം ചെയ്യുന്നത് ഒരു അനുഗ്രഹമായി കാണുന്നു. എല്ലാ സ്ത്രീകൾക്കും മനസിലാക്കാൻ കഴിയുന്ന കഥാപാത്രമാണ് ഭാർഗവി. അവളുടെ സ്നേഹം, വേദന, തകർച്ച എന്നിങ്ങനെ. ആവർത്തിച്ചു വരുന്ന കഥാപാത്രങ്ങൾ ചെയ്ത് എനിക്ക് മടുത്തിരുന്നു'. റിമ പറഞ്ഞു.

ബഷീറിന്റെ ചെറുകഥയുടെ ആവിഷ്‌കാരമായ 'നീലവെളിച്ച'ത്തിലെ റിമ കല്ലിങ്കലിന്റെ അനുരാഗ മധുചശകം എന്ന ഗാനം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഈ ഗാനം യഥാർത്ഥത്തിൽ 1964-ൽ പുറത്തിറങ്ങിയ ചിത്രത്തിലാണ് അവതരിപ്പിക്കുന്നത്. ബഷീർ തന്നെ എഴുതിയ ഒരു കൾട്ട് ക്ലാസിക് ഗാനമാണ് അനുരാഗ മധുചശകം.

ആഷിഖ് അബു സംവിധാനം ചെയുന്ന ചിത്രം ഒപിഎം സിനിമാസാണ് നിർമ്മിക്കുന്നത്. മികച്ച ടെക്നിക്കൽ ടീമാണ് 'നീലവെളിച്ച'ത്തിന് പിന്നിലുള്ളത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ബിജിബാലും റെക്സ് വിജയനും ചേർന്ന് നിർവഹിക്കുന്നു. വി സാജനാണ് ചിത്രസംയോജനം. സമീറ സനീഷ് വസ്ത്രാലങ്കാരവും, റോണെക്സ് സേവിയർ മേക്കപ്പും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം ജ്യോതിഷ് ശങ്കർ, സ്റ്റണ്ട് സുപ്രീം സുന്ദർ.

STORY HIGHLIGHTS: Rima Kallingal talks about Neelavelicham movie

Next Story