Top

മമ്മൂട്ടി പിന്മാറി, മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരും; എഎംഎംഎ തെരഞ്ഞെടുപ്പിനെ കുറിച്ച് ടിനി ടോം

മോഹൻലാൽ നേതൃത്വം നൽകുന്ന പാനലിൽ സ്ത്രീകൾക്ക് 48 ശതമാനം സംവരണമാണുള്ളത്. സ്ത്രീകൾക്ക് സ്ഥാനം കൊടുക്കണമെന്നുള്ള ശക്തമായ തീരുമാനം

5 Dec 2021 6:21 AM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടി പിന്മാറി, മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരും; എഎംഎംഎ തെരഞ്ഞെടുപ്പിനെ കുറിച്ച് ടിനി ടോം
X

മലയാള സിനിമ സംഘടനായ എഎംഎംഎ യുടെ ഔദ്യോഗിക തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സംവരണം നൽകാൻ തീരുമാനിച്ച് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള പാനൽ. രാഷ്ട്രീയമല്ല, മറിച്ച് ജനാധിപത്യ രീതിയിൽ തന്നെ ആർക്ക് വേണമെങ്കിലും പത്രിക സമർപ്പിക്കാം എന്നും അസോസിയേഷനിൽ ഇഷ്ടമുള്ളവർ തന്നെ മത്സരിക്കട്ടെ എന്ന് മോഹൻലാൽ പറഞ്ഞിരുന്നു എന്ന് ടിനി ടോം റിപ്പോർട്ടർ ടിവിയെ ആറിയിച്ചു.

മോഹൻലാൽ നേതൃത്വം നൽകുന്ന പാനലിൽ സ്ത്രീകൾക്ക് 48 ശതമാനം സംവരണമാണുള്ളത്. സ്ത്രീകൾക്ക് സ്ഥാനം കൊടുക്കണമെന്നുള്ള ശക്തമായ തീരുമാനം മോഹൻലാലും ഇടവേള ബാബുവും ഉന്നയിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ശ്വേതാ മേനോൻ, ആശ ശരത്ത്. ഇവർ കൂടാതെ അഞ്ചു പേരും മത്സരിക്കുന്നുണ്ട്. പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറി ആയി ഇടവേള ബാബുവും ട്രെഷററായി സിദ്ദിക്കുമാണ് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയസൂര്യയും സിദ്ദിഖുമാണ് നമനോനിർദേശം നൽകിയിരുന്നത്. എന്നാൽ സിദ്ദിഖ് ട്രഷറർ സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കൊണ്ട് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള നാമനിർദേശം പിൻവലിക്കുമെന്നും ടിനി ടോം പറഞ്ഞു. നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയിൽ 11 പേരാണ് ഉള്ളത്. മത്സരിക്കുന്നവർ 15ഉം.

ലാൽ, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസർ ലത്തീഫ് എന്നിവരാണ് ഔദ്യോഗിക പാനലിനെതിരായി നാമനിർദേശം നൽകിയിരിക്കുന്നത്. എഎംഎംഎ ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല എന്നും ഇതൊരു ചാരിറ്റബിൾ സംഘടനയാണെന്നും അതുകൊണ്ട് തന്നെ ഇത് ഒരു ജനാതിപത്യ രീതിയിൽ തന്നെ ആർക്കും മത്സരിക്കാം, അതിൽ രാഷ്ട്രീയമില്ല എന്നും ടിനി ടോം പറഞ്ഞു. ഇത്തവണ ഒരുപാട് അംഗങ്ങൾ ഉള്ളത് കൊണ്ട് എഎംഎംഎയുടെ നേതൃത്വത്തിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. മോഹനലാലിനെ തിരഞ്ഞെടുത്തത് സമവായ തീരുമാനമല്ല മറിച്ചു ആ സ്ഥാനത്തേക്ക് മത്സരിക്കാൻ ആർക്കു വേണമെങ്കിലും വരുമെന്ന് പറഞ്ഞിരുന്നു. ഷമ്മി തിലകൻ ആ സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശം കൊടുത്തത് അസാധുവായത്, നാമനിർദേശത്തിൽ അദ്ദേഹത്തിന്റെ ഒപ്പില്ലാതിരുന്നത് കൊണ്ടാണ്. മാത്രമല്ല എതിർ സ്ഥാനത്ത് ഇടവേള ബാബുവിനെ പോലെ ശക്തനായ ഒരാൾ ഉള്ളതുകൊണ്ടാവണം നാമനിർദേശം തള്ളാൻ വേണ്ടി കൊടുത്തത്, എഎംഎംയ്ക്ക് വേണ്ടി എപ്പോഴും പ്രവർത്തിക്കുന്ന ആളാണ് ഇടവേള ബാബു. അതുകൊണ്ട് തന്നെ എല്ലാവർക്കും അദ്ദേഹം മുൻനിരയിൽ നിൽക്കണമെന്ന് തന്നെയാണ് ആഗ്രഹവും.

"എനിക്ക് ആകെ ഒരാളോടെ ചോദിക്കാനുള്ള, അയാളോട് ചോദിച്ചിട്ട് ഞാൻ ഈ സ്ഥാനത്ത് ഇരിക്കുകയൊള്ളു" എന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ശേഷം മോഹൻലാൽ മമ്മൂട്ടിയെ നേരിട്ട് വിളിച്ചു ചോദിച്ചായിരുന്നു ഈ സ്ഥാനത്തേക്ക് വരാൻ തീരുമാനിച്ചത് എന്ന് ടിനി ടോം പറഞ്ഞു. താൻ മമ്മൂട്ടിക്ക് വേണ്ടി സ്ഥാനം ഒഴിഞ്ഞു തരുമെന്ന് പറഞ്ഞുവെങ്കിലും, തനിക്കു മത്സരരംഗത്തും സ്ഥാനത്തേക്കും വരൻ ആഗ്രഹമില്ല എന്നും മോഹൻലാൽ തന്നെ ആ സ്ഥാനത്ത് തുടരട്ടെ എന്ന് മമ്മൂട്ടി പറഞ്ഞു. അതിനെ ശേഷം എല്ലാവരുടെയും നിർബന്ധപ്രകാരമാണ് മോഹൻലാൽ ഈ സ്ഥാനം ഏറ്റെടുത്തത് എന്ന് ടിനി ടോം പറഞ്ഞു.

Next Story