Top

400 കോടിയുടെ വിജയത്തിളക്കത്തില്‍ കമല്‍; അമേരിക്കയിലേക്ക് പറന്നു, ഇനി മറ്റൊരു വന്‍ചിത്രം

27 July 2022 4:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

400 കോടിയുടെ വിജയത്തിളക്കത്തില്‍ കമല്‍; അമേരിക്കയിലേക്ക് പറന്നു, ഇനി മറ്റൊരു വന്‍ചിത്രം
X

തന്റെ പുതിയ ചിത്രം വിക്രം വന്‍ വിജയം നേടിയതിന്റെ തിളക്കത്തിലാണ് കമല്‍ഹാസന്‍. 50 ദിവസത്തിലധികമായി തിയ്യറ്റുകളില്‍ ഓടുന്ന ചിത്രം ആഗോള തലത്തില്‍ നേടിയത് 400 കോടി രൂപയാണ് ചിത്രം നല്‍കിയ വിജയ സന്തോഷത്തില്‍ ഉലഗനായകന്‍ അമേരിക്കയിലേക്ക് പറന്നു.

സംവിധായകന്‍ ശങ്കറിനോടൊപ്പം വീണ്ടും ഒരുമിക്കുന്ന ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം വീണ്ടും ആരംഭിക്കുന്നതിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടിയാണ് കമല്‍ അമേരിക്കയിലെത്തിയത്. മൂന്നാഴ്ചയോളം കമല്‍ യുഎസിലുണ്ടാവും.

ഇന്ത്യന്‍ 2 സെപ്തംബറില്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ആദ്യത്തോടെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കും. 2017ലാണ് ചിത്രം പ്രഖ്യാപിച്ചത്. 2019ല്‍ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്നതിന് മുമ്പ് സിനിമാ സെറ്റിലെ ക്രെയിന്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് മൂന്ന് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് ചിത്രം വൈകിയിരുന്നു. വിക്രമിന്റെ വിജയത്തിന് പിന്നാലെ വീണ്ടും ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ചിത്രം. കമല്‍ഹാസനെ കൂടാതെ ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, പ്രിയ ഭവാനി ശങ്കര്‍, രാഹുല്‍ പ്രീത്, സിദ്ധാര്‍ത്ഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story Highlights: Kamal Haasan is in the US for three weeks to begin the preparation work for the movie indian 2

Next Story