Top

ഹോളിവുഡ് സ്റ്റൈലിൽ 'അയലാൻ'; ടീസർ ശിവകാർത്തികേയന്റെ ജന്മദിനത്തിന്

ഭൂമിയിൽ എത്തുന്ന അന്യഗ്രഹജീവികളെ ചുറ്റിപ്പറ്റിയാണ് 'അയലാൻ' കഥ പറയുന്നത്

2 Feb 2022 9:16 AM GMT
ഫിൽമി റിപ്പോർട്ടർ

ഹോളിവുഡ് സ്റ്റൈലിൽ അയലാൻ; ടീസർ ശിവകാർത്തികേയന്റെ ജന്മദിനത്തിന്
X

ശിവകാർത്തികേയനും രാകുൽ പ്രീത് സിംഗും ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം 'അയലാൻ' ഉടൻ ബിഗ് സ്‌ക്രീനുകളിൽ എത്തും. ആർ. രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലാണ്. ഭൂമിയിൽ എത്തുന്ന അന്യഗ്രഹജീവികളെ ചുറ്റിപ്പറ്റിയാണ് 'അയലാൻ' കഥ പറയുന്നത്.

ഹോളിവുഡിന് തുല്യമായ രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതെന്നും ശിവകാർത്തികേയന്റെ ഒരു കരിയർ ബെസ്റ്റ് ചിത്രമായിരിക്കും എന്നും അണിയറപ്രവർത്തകർ പറയുന്നു. ചിത്രത്തിന്റെ ടീസർ ശിവകാർത്തികേയന്റെ ജന്മദിനമായ ഫെബ്രുവരി 17 ന് റിലീസ് ചെയ്യും എന്നാണ് വിവരങ്ങൾ. 24 എഎം സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ ആർ റഹ്മാനാണ്.

2020 ലാണ് 'അയലാൻ' ചിത്രം പ്രഖ്യാപിച്ചത്. ഇതുവരെ ഇല്ലാത്ത തരത്തിൽ ഒരു പ്രത്യേക കഥ പറയുന്നതിനാൽ തമിഴ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുകയാണ്. ശിവകാർത്തികേയൻ, രാകുൽ പ്രീത് സിംഗ് എന്നിവരെ കൂടാതെ ഇഷ കോപ്പിക്കർ, ശരദ് കെൽജാർ, കരുണാകരൻ, യോഗി ബാബു എന്നിവരും 'അയലാനിൽ' അഭിനയിക്കുന്നു. അതേസമയം, ശിവകാർത്തികേയന്റെ മറ്റൊരു ചിത്രം 'ഡോൺ' മാർച്ച് 25 ന് റിലീസിന് ഒരുങ്ങുകയാണ്.

Next Story