മികച്ച പ്രേക്ഷക പ്രതികരണം നേടി '21 ഗ്രാംസ്'; ഷോകൾ വർധിപ്പിച്ച് തിയേറ്ററുകൾ
'21 ഗ്രാംസ്' മാർച്ച് 18നാണ് റിലീസ് ചെയ്തത്.
21 March 2022 3:48 PM GMT
ഫിൽമി റിപ്പോർട്ടർ

അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രമാണ് '21 ഗ്രാംസ്'. വലിയ പരസ്യങ്ങളോ പ്രമോഷനോ ഇല്ലാതെ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇതിന് പിന്നാലെ തിയേറ്റർ ഉടമകൾ എക്സ്ട്രാ ഷോകളടക്കം ചാര്‍ട്ട് ചെയ്യാനും പ്രദര്‍ശനം വർധിപ്പിച്ചിരിക്കുന്നത്. എട്ടോളം സ്ക്രീനുകളിലേക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം വര്‍ധിപ്പിച്ചത്.
നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന '21 ഗ്രാംസ്' മാർച്ച് 18നാണ് റിലീസ് ചെയ്തത്. വ്യത്യസ്തമായ ഒരു ത്രില്ലറാണ് സിനിമയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. സിനിമയുടെ ക്ലൈമാക്സിന് ഏറെ പ്രശംസകൾ വരുന്നുണ്ട്. ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ലിയോണ ലിഷോയ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. അഞ്ചാം പാതിര, ഫോറൻസിക് എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിൽ എത്തുന്ന ത്രില്ലർ സിനിമ എന്ന പ്രത്യേകത കൂടി 21 ഗ്രാംസിനുണ്ട്.
സംവിധായൻ ബിബിൻ കൃഷ്ണൻ തന്നെ ആണ് ചിത്രത്തിന്റെ കഥയും ,തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത്.അനൂപ് മേനോൻ ലിയോണ ലിഷോയ് എന്നിവരെ കൂടാതെ അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.
story highlights: anoop menon movie 21 grams with extra shows in theatres