Top

'പാട്ട് ഡ്രോപ്പ് ചെയ്തിട്ടില്ല, പോസ് മോഡിലാണ്'; തന്റെ സിനിമകളിൽ വ്യത്യസ്തമെന്ന് അൽഫോൺസ് പുത്രൻ

'ഗോൾഡ്' എന്ന സിനിമയുടെ അണിയറയിലാണ് അൽഫോൺസ് പുത്രൻ.

21 Jun 2022 10:03 AM GMT
ഫിൽമി റിപ്പോർട്ടർ

പാട്ട് ഡ്രോപ്പ് ചെയ്തിട്ടില്ല, പോസ് മോഡിലാണ്; തന്റെ സിനിമകളിൽ വ്യത്യസ്തമെന്ന് അൽഫോൺസ് പുത്രൻ
X

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി അൽഫോൺസ് പുത്രൻ പ്രഖ്യാപിച്ച ചിത്രമാണ് 'പാട്ട്'. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഒന്നും തന്നെ പിന്നീട് പുറത്തുവന്നില്ല. ഇപ്പോഴിതാ ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്ന് പറയുകയാണ് സംവിധായകൻ.

'പാട്ട് ഞാൻ ചെയ്തതിൽ തന്നെ വ്യത്യസ്തമായ സിനിമയാണ്. അതിനാൽ തന്നെ ദൈവത്തിനും പ്രപഞ്ചത്തിനും പാട്ടിന് മുൻപ് എന്റെ കഴിവുകൾ കുറച്ച് കൂടി വികസിപ്പിച്ച് എടുക്കണം എന്നുണ്ട്. അത് ഡ്രോപ്പ് ചെയ്തിട്ടില്ല, അത് പോസ് മോഡിലാണ്' അൽഫോൺസ് പുത്രൻ ട്വീറ്റ് ചെയ്തു.

ഫഹദ് ഫാസിലിനൊപ്പം നയൻതാരയും പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് പാട്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ലോക സിനിമ ചരിത്രത്തിൽ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാളം ചലച്ചിത്രം എന്ന ടാഗ് ലൈനോടെയായിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്.

അതേസമയം 'ഗോൾഡ്' എന്ന സിനിമയുടെ അണിയറയിലാണ് അൽഫോൺസ് പുത്രൻ. പൃഥ്വിരാജ്, നയൻ‌താര എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവരാണ് ഗോൾഡിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ അജ്മല്‍ അമീര്‍, മല്ലിക സുകുമാരന്‍, എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

story highlights: alphonse puthren says that paattu movie is not dropped

Next Story