വേള്‍ഡ് കപ്പ് മോഡല്‍ തന്നെ ഔട്ട്ഫിറ്റില്‍; വീണ്ടും 'ക്രിക്കറ്റ് പരീക്ഷണ'വുമായി ജാന്‍വി കപൂര്‍

ആമി പാട്ടേലും ജാന്‍വി ജേതിയും അനൂഷ്‌കയുമാണ് ജാന്‍വിയുടെ ഈ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്
വേള്‍ഡ് കപ്പ് മോഡല്‍ തന്നെ ഔട്ട്ഫിറ്റില്‍; വീണ്ടും 'ക്രിക്കറ്റ് പരീക്ഷണ'വുമായി ജാന്‍വി കപൂര്‍

ബോളിവുഡിന്റെ പ്രിയതാരങ്ങളായ ജാന്‍വി കപൂറും രാജ്കുമാര്‍ റാവുവും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹി. സിനിമ മേയ് 31 തിയേറ്ററുകളിലെത്തും. ക്രിക്കറ്റിനെ പശ്ചാത്തലമാക്കിയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷന്‍ വീഡിയോകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജാന്‍വി കപൂറിന്റെ പ്രൊമോഷന്‍ ഔട്ട്ഫിറ്റുകളാണ് ഇതിനു പ്രധാന കാരണം. ക്രിക്കറ്റ് ബോള്‍ പേഴ്‌സും സാരിയും, ക്രിക്കറ്റ് സ്റ്റേഡിയം തന്നെ സാരിയില്‍ പ്രിന്റ് ചെയ്തും, ഗ്രൗണ്ട് പിച്ച് പോലെയുള്ള ബ്ലൗസ് ധരിച്ചുമൊക്കെയാണ് ജാന്‍വി പ്രമോഷനായി എത്തുന്നത്.

ഇത്തവണയും ജാന്‍വി അത്തരത്തിലൊരു ഔട്ട്ഫിറ്റുമായാണ് എത്തിയിരിക്കുന്നത്. ഡെനീം മെറ്റീരിയലില്‍ ഹാന്‍ഡ് എംബ്രോയിഡറി ചെയ്ത ക്രിക്കറ്റ് തീം നല്‍കിയിരിക്കുന്ന ജംമ്പ് സ്യൂട്ട് ധരിച്ച ജാന്‍വിയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. സില്‍വര്‍ എംബ്രോയിഡറിയില്‍ ക്രിക്കറ്റ് ബൗളും ബാറ്റും കളിക്കാരും കാണികളും എന്തിനേറെ പറയുന്നു വേള്‍ഡ് കപ്പിന്റെ മോഡല്‍ത്തന്നെ ഔട്ട്ഫിറ്റില്‍ വ്യക്തമായി കാണാം.

ആമി പാട്ടേലും ജാന്‍വി ജേതിയും അനൂഷ്‌കയുമാണ് ജാന്‍വിയുടെ ഈ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ജെയ്ഡ് ബൈ എകെയുടേതാണ് ഈ കസ്റ്റം ഡിസൈന്‍ഡ് ഔട്ട്ഫിറ്റ്. മോണിക്ക ഷാ ആണ് ഔട്ട്ഫിറ്റ് ഡിസൈനിനു പിന്നില്‍. ശ്രീപരമാനി ജൂവല്‍സിന്റെ കസ്റ്റം മെയ്ഡ് നെക്ലസാണ് മാച്ചിങ് അക്‌സസറികളില്‍ എടുത്തു പറയേണ്ടത്. ഗോള്‍ഡില്‍ തീര്‍ത്ത സ്റ്റംമ്പ് കൊണ്ടുള്ള ചെയ്‌നില്‍ ക്രിക്കറ്റ് ബാറ്റും, ഹെല്‍മെറ്റും, ഒപ്പം ബാറ്റ് കൊണ്ടുള്ള ലോക്കറ്റിലുമാണ് ഈ മാല പണിതിരിക്കുന്നത്.കൂടാതെ ബാറ്റില്‍ ഡയമണ്ട് സ്റ്റോണുകളും കാണാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com