പുതുവൈപ്പ് ബീച്ചിലെ അപകടം: മരണം മൂന്നായി

കടലില്‍ കുളിക്കാനിറങ്ങിയതിനിടെ ഇവർ തിരയില്‍പ്പെടുകയായിരുന്നു
പുതുവൈപ്പ് ബീച്ചിലെ അപകടം: മരണം മൂന്നായി

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഉണ്ടായ അപകടത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം മൂന്ന് ആയി. ചികിത്സയിൽ ഉള്ള രണ്ട് പേർ കൂടി ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ( 19), എളംകുളം സ്വദേശി ആൽവിൻ ജോർജ് ആന്റണി (19) എന്നിവരാണ് ഇന്ന് മരിച്ചത്. കലൂർ സ്വദേശി അഭിഷേക് (22) നേരത്തെ മരിച്ചിരുന്നു.

കടലില്‍ കുളിക്കാനിറങ്ങിയതിനിടെ ഇവർ തിരയില്‍പ്പെടുകയായിരുന്നു. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നില ​ഗുരുതരമായി തുടരുകയായിരുന്നു. ഇവരടങ്ങുന്ന ഏഴംഗ സംഘം ഞായറാഴ്ച രാവിലെയോടെയാണ് പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com