Top

'ആരെയും എതിരാളികളായി കാണുന്നില്ല'; 'എഎംഎംഎ' തെരഞ്ഞെടുപ്പ് നല്ല ഭാവിക്ക് വേണ്ടിയെന്ന് ശ്വേത മേനോന്‍

മത്സരം അതിന്റെതായ രീതിയില്‍ നടക്കട്ടെയെന്നും താരം

12 Dec 2021 6:32 AM GMT
ഫിൽമി റിപ്പോർട്ടർ

ആരെയും എതിരാളികളായി കാണുന്നില്ല; എഎംഎംഎ തെരഞ്ഞെടുപ്പ് നല്ല ഭാവിക്ക് വേണ്ടിയെന്ന് ശ്വേത മേനോന്‍
X

താര സംഘടനായ എഎംഎംഎയുടെ പുതിയ ഭാരവാഹികള്‍ക്കുള്ള തെരഞ്ഞെടുപ്പ് മത്സരം കടുത്തുകൊണ്ടിരിക്കുകയാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തനിക്കെതിരെ മത്സരിക്കുന്നവരെ എതിരാളികളായി കാണുന്നില്ലെന്ന് ശ്വേതാ മേനോന്‍. മത്സരം അതിന്റെതായ രീതിയില്‍ നടക്കട്ടെയെന്നും താരം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ശ്വേതയുടെ പ്രതികരണം.

ശ്വേത മേനോന്റെ വാക്കുകള്‍; 'എതിരെ മത്സരിക്കുന്നവരെ എതിരാളിയായി കാണുന്നില്ല. മത്സരം മത്സരത്തിന്റെ രീതിയില്‍ നടക്കട്ടെ. സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ 40 ശതമാനം സീറ്റുകള്‍ കിട്ടുന്നത്. ഇത് നല്ലൊരു പുതുമയാണ്. നല്ലൊരു ഭാവിക്ക് വേണ്ടിയാണിത്'.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദോഗിക പാനലില്‍ നിന്ന് ശ്വേതക്ക് പുറമെ ആശാ ശരത്തും മത്സരിക്കുന്നുണ്ട്. ഇരുവര്‍ക്കും എതിരെ മണിയന്‍പിള്ള രാജുവാണ് മത്സരിക്കുന്നത്. നേരത്തെ ജഗദീഷും മുകേഷും മത്സരത്തിന് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇവര്‍ പിന്മാറുകയുണ്ടായി.

പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്നലെയാണ് മുകേഷും ജഗദീഷും പത്രിക പിന്‍വലിച്ചത്. സുരേഷ് കൃഷ്ണയും പത്രിക പിന്‍വലിച്ചിട്ടുണ്ട്.നടനും നിര്‍മാതാവുമായ വിജയ് ബാബു പത്രിക പിന്‍വലിച്ചിരുന്നു. എന്നാല്‍ പത്രികയില്‍ ഒപ്പിടാത്തത് കൊണ്ട് വീണ്ടും മത്സര രംഗത്തേക്ക് എത്തുകയും ചെയ്തു.

Next Story