Top

അയ്യോ ക്യാമറ; മാധ്യമപ്രവർത്തകരെ കണ്ട് തിയേറ്ററിൽ നിന്നോടി ഷൈൻ, വീഡിയോ

24 Jun 2022 11:29 AM GMT
ഫിൽമി റിപ്പോർട്ടർ

അയ്യോ ക്യാമറ; മാധ്യമപ്രവർത്തകരെ കണ്ട് തിയേറ്ററിൽ നിന്നോടി ഷൈൻ, വീഡിയോ
X

സിനിമകൾക്ക് പുറമെ അഭിമുഖങ്ങളും മറ്റുമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ള താരമാണ് ഷൈൻ ടോം ചാക്കോ. എന്നാൽ ഇപ്പോൾ മാധ്യപ്രവർത്തകരുടെ കണ്ണിൽപ്പെടാതെ ഭയന്ന് ഓടുന്ന ഷൈനിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.

'പന്ത്രണ്ട്' സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായമറിയാൻ മാധ്യമപ്രവർത്തകർ കാത്തുനിൽക്കെയാണ് ഒരാൾ ഓടിയിറങ്ങുന്നത് കണ്ട്ത്. അത് നടൻ ഷൈൻ ടോം ആണെന്ന് തിരിച്ചറിഞ്ഞതോടെ ക്യാമറയും താരത്തിന് പിന്നാലെയായി. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ചോദിക്കുന്നതും നിൽക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. തിയറ്ററിനു ചുറ്റും ഓടി നടന്ന ഷൈൻ ടോം മാധ്യമങ്ങൾക്കു മറുപടി നൽകാതെ തിയറ്റർ വളപ്പിൽ നിന്നും റോഡിലേയ്ക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു.

ലിയോ തദേവൂസ് ചിത്രം പന്ത്രണ്ടിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ദേവ് മോഹൻ, വിനായകൻ, ലാൽ, ഷൈൻ ടോം ചാക്കോ, തുടങ്ങിയവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്കൈ പാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വിക്ടർ എബ്രഹാം ആണ് ചിത്രം നിർമ്മിക്കുന്നത്.

വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു.

Story Highlights; Shine tom Chacko running away from media

Next Story