Top

'ലവ് ആക്ഷൻ ഡ്രാമ' ടീം വീണ്ടും?; ധ്യാനിന്റെ സംവിധാനത്തിൽ നിവിൻ പോളി ചിത്രമൊരുങ്ങുന്നതായി റിപ്പോർട്ട്

സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

18 March 2023 2:27 PM GMT
ഫിൽമി റിപ്പോർട്ടർ

ലവ് ആക്ഷൻ ഡ്രാമ ടീം വീണ്ടും?; ധ്യാനിന്റെ സംവിധാനത്തിൽ നിവിൻ പോളി ചിത്രമൊരുങ്ങുന്നതായി റിപ്പോർട്ട്
X

ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് 'ലവ് ആക്ഷന്‍ ഡ്രാമ'. നിവിൻ പോളി- നയൻതാര ജോഡി പ്രധാന കഥാപാത്രങ്ങളായ സിനിമ തിയേറ്ററിൽ മികച്ച വിജയം കൈവരിച്ചിരുന്നു. ഇപ്പോഴിതാ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിൻ നായകനാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും, വിശാഖ് സുബ്രഹ്മണ്യവും തന്നെയാകും പുതിയ ചിത്രവും നിർമ്മിക്കുക. സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

2019ലാണ് നിവിൻ പോളിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളായ ലവ് ആക്ഷൻ ഡ്രാമ റിലീസ് ചെയ്തത്. സിനിമ നേടിയ വിജയം തന്നെ അത്ഭുതപ്പെടുത്തിയെന്ന് നേരത്തെ ഒരു അഭിമുഖത്തതിൽ പറഞ്ഞിരുന്നു. തന്റെ സിനിമകൾ പൊതുവെ കാണാറില്ലെന്നും തന്റെ പ്രതീക്ഷകൾ തകർത്ത് വിജയം നേടിയ സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ എന്ന് അദ്ദേഹം പറഞ്ഞു. അതിന് കാരണം നിവിൻ പോളി- നയൻ‌താര പോലൊരു സ്റ്റാർ കോംബോ ആണെന്നും ധ്യാൻ പറയുകയുണ്ടായി.

അതേസമയം 'ജന ഗണ മന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിൻ ഇപ്പോൾ അഭിനയിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്‌ ഫ്രെയിംസും പോളി ജൂനിയർ പിക്ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'ജന ഗണ മന'യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദാണ് പുതിയ ഈ സിനിമയ്ക്കും കഥ–തിരക്കഥ–സംഭാഷണം ഒരുക്കുന്നത്. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫൺ എന്റർടെയ്നറായിരിക്കും എന്നാണ് സൂചന.

story highlights: reports that nivin pauly will be the hero of the next movie directed by dhyan sreenivasan

Next Story