താര സിംഹാസനം തിരിച്ചു പിടിക്കാൻ നടിപ്പിൻ നായകൻ; 'സൂര്യ 44' ചിത്രീകരണം ഇനി കേരളത്തിൽ

രണ്ട് ദിവസത്തെ ഷെഡ്യൂളിനായി ഇടുക്കിയിൽ സൂര്യ ഉടൻ ജോയിൻ ചെയ്യും

താര സിംഹാസനം തിരിച്ചു പിടിക്കാൻ നടിപ്പിൻ നായകൻ; 'സൂര്യ 44' ചിത്രീകരണം ഇനി കേരളത്തിൽ
dot image

കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂര്യ 44'. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന സൂര്യ 44 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനായി സൂര്യ കേരളത്തിലേക്ക് എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. രണ്ട് ദിവസത്തെ ഷെഡ്യൂളിനായി ഇടുക്കിയിൽ സൂര്യ ജോയിൻ ചെയ്യും. ഈ രണ്ട് ദിവസത്തെ ഷെഡ്യൂളിന് ശേഷം 'കങ്കുവ'യുടെ പ്രൊമോഷണൽ കാര്യങ്ങളിലേക്ക് സൂര്യ കടക്കും.

സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന് ചിത്രമാണ് 'സൂര്യ 44'. 'ലവ് ലാഫ്റ്റര് വാര്' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈന്.

സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ പൂർത്തിയായിരുന്നു. ഊട്ടിയിലെ ചിത്രീകരണത്തിനിടയിൽ സൂര്യക്ക് പരിക്ക് പറ്റിയത് വാർത്തയായിരുന്നു. ചെറിയ പരിക്കാണ് അദ്ദേഹത്തിന് സംഭവിച്ചതെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും 2 ഡി എന്റർടെയ്ൻമെന്റ് സിഇഒ രാജശേഖർ പാണ്ഡ്യൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

'സൂര്യ 44'-ൽ മലയാളത്തില് നിന്ന് ജയറാമും ജോജു ജോര്ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'പൊന്നിയിന് സെല്വ'ന് ശേഷം ജയറാം അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. പൂജ ഹെഗ്ഡെ നായികയാവുന്ന സിനിമയിൽ കരുണാകരനും മറ്റൊരു പ്രധാന കഥാപാത്രമാണ്.

ശിവ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പീരിയഡ് ആക്ഷൻ ചിത്രമായ 'കങ്കുവ' ആണ് ഉടൻ പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. ചിത്രം ഒക്ടോബർ 10-ന് ആഗോളവ്യാപകമായി 38 ഭാഷകളില് തീയേറ്ററുകളിലെത്തും. ബോളിവുഡ് നടൻ ബോബി ഡിയോൾ വില്ലനായി എത്തുന്ന കങ്കുവയിലെ നായികാ വേഷം ചെയ്യുന്നത് ദിഷാ പട്ടാണിയാണ്.

വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങുന്ന 'വാടിവാസ'ലും സൂര്യ ചിത്രങ്ങളിൽ പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 'വിടുതലൈ' രണ്ടാം ഭാഗത്തിന്റെ ഷൂട്ട് പൂർത്തിയായതിന് ശേഷം 'വാടിവാസ'ലിന്റെ ചിത്രീകരണത്തിലേക്ക് കടക്കുമെന്ന് വെട്രിമാരൻ മുൻപ് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image