പാ രഞ്ജിത്ത്-സൂര്യ ചിത്രം; 'ജർമൻ' പുനരാരംഭിക്കുന്നതായി റിപ്പോർട്ട്

അടുത്ത ദിവസങ്ങളിൽ തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് സൂചന

dot image

തന്റെ സിനിമകളിലൂടെ വ്യക്തമായ രാഷ്ട്രീയം പറയുന്ന സംവിധായകനാണ് പാ രഞ്ജിത്ത്. തമിഴ് നടൻ സൂര്യയ്ക്കൊപ്പം അദ്ദേഹം 'ജർമൻ' എന്ന സിനിമ ചെയ്യുന്നു എന്ന വാർത്തകൾ ഒരിടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പിന്നീട് ആ സിനിമയെക്കുറിച്ച് പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ ആ സിനിമയുടെ ആലോചനകൾ പുനരാരംഭിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ സ്റ്റുഡിയോ ഗ്രീനുമായി ചേർന്ന് ഒരു സിനിമ ചെയ്യുന്നതായും അതിൽ തമിഴകത്തെ ഒരു മുൻനിര നടനാകും പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നും പറഞ്ഞിരുന്നു. ഇത് സൂര്യക്കൊപ്പമുള്ള സിനിമയായിരിക്കും എന്നാണ് അഭ്യൂഹങ്ങൾ വരുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം പാ രഞ്ജിത്തിന്റെ പുതിയ ചിത്രം തങ്കലാൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിയാൻ വിക്രം നായകനാകുന്ന സിനിമയിൽ നായിക വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്. പശുപതിയാണ് ഇതിലെ മറ്റൊരു പ്രധാന താരം. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us