'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യിലെ പുതിയ ഗാനം എത്തി; ചിത്രം മെയ് 23 ന് തിയേറ്ററുകളില്‍

മൈക്ക്, ഖല്‍ബ്, ഗോളം എന്നി ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

dot image

രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള(UKOK) ചെമ്പരത്തിപ്പൂ, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തിലെ മറ്റൊരു മനോഹരഗാനം ഇപ്പോള്‍ റിലീസായിരിക്കുകയാണ്. നടന്‍ ശബരീഷ് വര്‍മ്മ എഴുതിയ മനോഹര വരികള്‍ക്ക് നേരം, പ്രേമം പോലുള്ള ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ രാജേഷ് മുരുകേശന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍, മധു ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച 'ഒരുക്കിവെച്ചൊരു നെഞ്ചാണേ….' എന്നാരംഭിക്കുന്ന മനോഹര ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

മെയ് 23ന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ നായകന്‍ രഞ്ജിത്ത് സജീവ്, ജോണി ആന്റണി സാരംഗി ശ്യാം, എന്നിവരെ കൂടാതെ ഇന്ദ്രന്‍സ്,മനോജ് കെ. ജയന്‍, അല്‍ഫോന്‍സ് പുത്രന്‍,ഡോക്ടര്‍ റോണി, മനോജ് കെ യു, സംഗീത,മീര വാസുദേവ്,മഞ്ജു പിള്ള, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും കൂടാതെ ഒരുപാട് പുതുമുഖങ്ങളും അണിനിരക്കുന്നു.

മൈക്ക്, ഖല്‍ബ്, ഗോളം എന്നി ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില്‍ ആന്‍, സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍ നിര്‍വഹിക്കുന്നു.

എഡിറ്റര്‍-അരുണ്‍ വൈഗ, ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,കല-സുനില്‍ കുമരന്‍,മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം-മെല്‍വി ജെ,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍സ്-യെല്ലോ ടൂത്ത്‌സ്, അഡ്വര്‍ടൈസിംഗ് - ബ്രിങ് ഫോര്‍ത്ത്, വിതരണം-സെഞ്ച്വറി റിലീസ്,പി ആര്‍ ഒ-എ എസ് ദിനേശ്, അരുണ്‍ പൂക്കാടന്‍.

Content Highlights: New song from United Kingdom of Kerala movie came out

dot image
To advertise here,contact us
dot image