
കോട്ടയം: മെസ്സി കേരളത്തിൽ എത്തുമെന്നും അതിൽ ഒരു സംശയവും വേണ്ടെന്ന് കായികമന്ത്രി വി അബ്‌ദുറഹിമാൻ. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ ആയിരിക്കും അർജന്റീന കേരളത്തിൽ എത്തുക എന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാര്യത്തിൽ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും ഇപ്പോഴുള്ളത് അനാവശ്യ ചർച്ചകൾ ആണെന്നും അദ്ദേഹം പറഞ്ഞു. എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസമാണ് കേരളത്തിൽ മെസ്സി എത്തില്ല എന്ന തരത്തിൽ ചില മാധ്യമങ്ങള്‍ വാർത്തകൾ പ്രചരിച്ചത്. സമയത്തിന് കളി നടത്തുമെന്നാണ് സ്പോൺസർ അറിയിച്ചിരിക്കുന്നത്. അടുത്താഴ്ച ഇതുമായി ബന്ധപ്പെട്ട പൂർണവിവരം അറിയാമെന്നും കഴിഞ്ഞ ദിവസം കായിക മന്ത്രി പറഞ്ഞിരുന്നു. 'റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് മെസിയെ കേരളത്തിലേക്ക് എത്തിക്കുന്നതിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി കരാർ മുന്നോട്ട് വെച്ചത്.
അതിന് വേണ്ട നടപടി ക്രമങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായി ഒക്ടോബർ ആറ് മുതൽ 14 വരെയും 10 മുതൽ 18 വരെയുമാണ് ഫിഫ അനുവദിച്ചു നൽകിയ ഇന്റർനാഷണൽ ബ്രേക്ക്. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ, ആർബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനോടകം തന്നെ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights:Sports Minister says Messi will come to Kerala