'രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും'; ശ്രീനിവാസനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ
'നന്ദി ശ്രീനിയേട്ടാ. ഒപ്പം ഷെഫ് ധ്യാൻ ശ്രീനിവാസനും', മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
27 Oct 2021 2:23 PM GMT
ഫിൽമി റിപ്പോർട്ടർ

ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനുമൊപ്പം ഉച്ച ഭക്ഷണം കഴിക്കാൻ പോയ നിമിഷങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ. രുചിയേറിയ ഭക്ഷണവും ഒപ്പം ചിരിക്കാൻ നിറയെ തമാശകളും നൽകിയ ശ്രീനിവാസന് മഞ്ജു വാര്യർ നന്ദിയും അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് മഞ്ജു ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
'നന്നായി പാചകം ചെയ്യുന്ന നല്ല സുഹൃത്തുക്കൾ ഉണ്ടാകുന്നത് സന്തോഷമുള്ള കാര്യമാണ്. വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! നന്ദി ശ്രീനിയേട്ടാ. ഒപ്പം ഷെഫ് ധ്യാൻ ശ്രീനിവാസനും', മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ജയസൂര്യ നായകനാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ശിവദ, ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യ പ്രജേഷ് സെന്‍ ടീമില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണ് മേരി ആവാസ് സുനോ.