Top

'കുറച്ച് കൾട്ട് ആളുകൾക്കൊപ്പം ഒരു കൾട്ട് ചിത്രവുമായി വരുന്നു'; മൈക്ക് ടൈസണൊപ്പമുള്ള 'ലൈഗർ' ചിത്രവുമായി വിജയ് ദേവെരകൊണ്ട

ലൈഗറിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുന്നത്

30 Jun 2022 2:13 PM GMT
ഫിൽമി റിപ്പോർട്ടർ

കുറച്ച് കൾട്ട് ആളുകൾക്കൊപ്പം ഒരു കൾട്ട് ചിത്രവുമായി വരുന്നു; മൈക്ക് ടൈസണൊപ്പമുള്ള ലൈഗർ ചിത്രവുമായി വിജയ് ദേവെരകൊണ്ട
X

വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ സ്പോർട്സ് ഡ്രാമ ചിത്രം ലൈഗറിന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് താരം. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും വിജയ് ദേവെരകൊണ്ടയുമായുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. 'കുറച്ച് കൾട്ട് ആളുകൾക്കൊപ്പം ഒരു കൾട്ട് ചിത്രവുമായി വരുന്നു, ഞങ്ങൾ പങ്കിട്ട കുറച്ച് സമയം' എന്നായിരുന്നു ചിത്രത്തിനൊപ്പം വിജയ് കുറിച്ചത്.

ലൈഗറിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുന്നത്. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോക്‌സറായാണ് വിജയ് ദേവെരകൊണ്ട എത്തുക. അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മുംബൈയിലെ തെരുവുകളില്‍ ജനിച്ചുവളര്‍ന്ന് ഒടുവില്‍ ലോക കിക്ക്‌ബോക്‌സിംഗ് ചാമ്പ്യനായി മാറുന്ന ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. ആഗസ്റ്റ് 25നാണ് 'ലൈഗർ' റിലീസിനെത്തുന്നത്.

രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.

Story highlights: Making a cult film, with cult people; Vijay Deverakonda shares photo with MikeTyson

Next Story