
ആലപ്പുഴ: അരൂകുറ്റിയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ല. അരൂകുറ്റി ഇട്ടിത്തറ ഹൗസിൽ സുനിൽ കുമാറിന്റെ മകൻ മുരാരി(16), അരൂകുറ്റി തുരുത്തിപ്പള്ളി ഹൗസിൽ ഗിരീഷിന്റെ മകൻ ഗൗരി ശങ്കർ(16) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സ്കൂൾ വിട്ട് വന്ന ശേഷം വസ്ത്രം മാറി പുറത്തേക്ക് പോയ കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. വിവരം ലഭിക്കുന്നവർ പൂച്ചാക്കൽ പൊലീസിൽ വിവരമറിക്കേണ്ടതാണ്.
Content Highlights: two school students missing from alappuzha