

12വര്‍ഷം അപ്പുറം, 12 വര്‍ഷം ഇപ്പുറം… റിജിന്റെ ഫ്യൂച്ചര്‍ ഡാര്‍ക്കോ ബ്രൈറ്റോ? റമീസ് എഴുതി സംവിധാനം ചെയ്യുന്ന ടൈം ട്രാവല്‍ ഫാന്റസി ത്രില്ലര്‍ ചിത്രം 'ഒറിജിനല്‍' തിയറ്ററുകളിലെത്തി. സിനിമ എന്ന സ്വപ്നവുമായി നടക്കുന്ന റിജിന്റെ കൈയില്‍ ഒരു ടൈം ട്രാവല്‍ വാച്ച് കിട്ടുന്നതോടെ കാര്യങ്ങള്‍ മാറിമറിയുന്നു. 12 വര്‍ഷം മുന്നോട്ടും പിന്നോട്ടുമുള്ള യാത്രയും അതിലൂടെ റിജിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റിജിന്റെ ഭാവി ഡാര്‍ക്കോ ബ്രൈറ്റോ എന്ന ആകാംക്ഷയ്‌ക്കൊപ്പം, സമയവുമായി കളിക്കുന്നതിന്റെ കൗതുകകരമായ അനുഭവങ്ങളും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ഇന്നലെ നടന്ന പ്രീമിയര്‍ ഷോയില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
'നമ്മള്‍ സമയവുമായി കളിച്ചാല്‍, സമയം എന്തായാലും തിരിച്ചും കളിക്കും' എന്ന ആശയമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ടൈം ട്രാവല്‍, ഫാന്റസി, ഹാസ്യം, ത്രില്ലര്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവ കോര്‍ത്തിണക്കുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്നു. ഫെമിന ജോര്‍ജ്, രാജേഷ് മാധവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹര്‍ഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്ലി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അര്‍ഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവര്‍ ചേര്‍ന്നാണ് കലാസംവിധാനം. മൈന്‍ഡ്സ്‌റ്റൈന്‍ സ്റ്റുഡിയോസാണ് വിഷ്വല്‍ എഫക്റ്റ്‌സ് ഒരുക്കുന്നത്. അഷ്‌റ മുഹമ്മദ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിര്‍വഹിക്കുന്നു.
സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ ഡോ. സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത്. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി. ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ, ടിക്കറ്റ്‌സ് ന്യൂ, ഡിസ്ട്രിക്റ്റ് ആപ്പുകള്‍ വഴി ബുക്ക് ചെയ്യാം.
Content Highlights: 'Orijinal' a time-travel fantasy thriller written and directed by Ramees, has hit theaters