പുതിയ തമിഴ് ചിത്രവുമായി അജു വര്‍ഗീസും യോഗി ബാബുവു

പര്‍ണ്ണവി പിക്ചേഴ്സ് ഒരുക്കുന്ന ആദ്യ തമിഴ് ചിത്രമാണിത്

പുതിയ തമിഴ് ചിത്രവുമായി അജു വര്‍ഗീസും യോഗി ബാബുവു
dot image

മലയാളത്തിന്റെ പ്രിയതാരം അജുവര്‍ഗീസും യോഗി ബാബുവും ആദ്യമായി ഒന്നിക്കുന്ന പുതിയ തമിഴ് സിനിമ പ്രഖ്യാപിച്ചു. 'പ്രൊഡക്ഷന്‍ നമ്പര്‍ വണ്‍' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പര്‍ണ്ണവി പിക്ചേഴ്സ് ആണ്.

തമിഴില്‍ നേരത്തെ 'പറന്ത് പോ' എന്ന ചിത്രത്തില്‍ അജു വര്‍ഗീസ് അഭിനയിച്ചിട്ടുണ്ട്. സൂര്യ നായകനായെത്തിയ 'കറുപ്പ്' എന്ന ചിത്രത്തിലും താരം അതിഥി വേഷത്തില്‍ എത്തിയിരുന്നു. 'മലയാളത്തിന്റെ 'Charm Star' എന്ന വിശേഷണത്തോടെയാണ് അജു വര്‍ഗീസിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. ഇരുവരുടെയും കോമ്പിനേഷന്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും. വ്യത്യസ്തമായൊരു എന്റര്‍ടെയ്‌നറായി ചിത്രം ഒരുങ്ങുമെന്നാണ് പ്രതീക്ഷ.

അതേസമയം, പ്രഭുദേവയും യോഗി ബാബുവും അജു വര്‍ഗീസും പ്രധാന വേഷങ്ങളിലെത്തുന്ന 'മൂണ്‍വാക്ക്' എന്ന ചിത്രവും അജുവിന്റെതായി വരാനിരിക്കുന്ന തമിഴ് ചിത്രമാണ്. ചിത്രത്തിന്റെ സംവിധായകന്‍, മറ്റ് താരങ്ങള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, കഥാപശ്ചാത്തലം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.

Content Highlights: Aju Varghese and Yogi Babu are teaming up for a new Tamil film. This is the first Tamil movie being produced by Parnavi Pictures.

dot image
To advertise here,contact us
dot image