ബലാത്സംഗക്കേസ്: ശിക്ഷ അനുഭവിക്കാന്‍ തരുണ്‍ തേജ്പാല്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി

രണ്ടാഴ്ചയ്ക്കകം കീഴടങ്ങാനാണ് നിർദ്ദേശിച്ചിരിക്കുന്നത്

ബലാത്സംഗക്കേസ്: ശിക്ഷ അനുഭവിക്കാന്‍ തരുണ്‍ തേജ്പാല്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി
dot image

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ തരുണ്‍ തേജ്പാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. ശിക്ഷ അനുഭവിക്കുന്നതിനായി രണ്ടാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 22നകം കീഴടങ്ങല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കീഴടങ്ങല്‍ ഒഴിവാക്കണമെന്ന തരുണ്‍ തേജ്പാലിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി ജസ്റ്റിസ് അലോക് ആരാധെയുടേതാണ് നടപടി.

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചകേസില്‍ പത്ത് വര്‍ഷത്തെ കഠിന തടവായിരുന്നു ബോംബെ ഹൈക്കോടതി തരുണ്‍ തേജ്പാലിന് വിധിച്ചത്. 2013 നവംബറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗോവയിലെ ഒരു ആഡംബര ഹോട്ടലില്‍വെച്ച് നടന്ന തെഹല്‍ക്കെയുടെ പരിപാടിക്കിടെ ജൂനിയര്‍ സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍വെച്ച് തരുണ്‍ തേജ്പാല്‍ പീഡിപ്പിച്ചു എന്നായിരുന്നു കേസ്.

എന്നാല്‍ 2021 മെയില്‍ തേജ്പാലിനെ ഗോവയിലെ വിചാരണക്കോടതി വെറുതെവിട്ടു. ഇതിനെതിരെ ഗോവ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരിയുടെ സ്വഭാവത്തെയും മൊഴിയെയും തെറ്റായ രീതിയില്‍ വിലയിരുത്തിയാണ് കോടതി വിധിയെന്ന് സര്‍ക്കാര്‍ വാദിച്ചു. കേസില്‍ വിശദമായ വാദം കേട്ട കോടതി വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും തേജ്പാലിന് പത്ത് വര്‍ഷത്തെ കഠിന തടവിന് വിധിക്കുകയുമായിരുന്നു.

Content Highlights- The Supreme Court has directed former Tehelka editor Tarun Tejpal to surrender to undergo his sentence in the case. The order requires Tejpal to comply with the court’s direction and marks the latest development in the legal proceedings against him.

dot image
To advertise here,contact us
dot image