

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ തുടക്കം സിനിമയുടെ റിലീസാണ് ഇന്ന്. അച്ഛന്റെയും സഹോദരന്റെയും പാത തുടര്‍ന്ന് വിസ്മമയയും ക്യാമറയ്ക്കു മുന്നില്‍ എത്തിയിരിക്കുകയാണ്. ജൂഡ് ആന്തണിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
തുടക്കത്തിന്റെ ആദ്യ ഷോ കാണാന്‍ വിസ്മയക്കൊപ്പം പ്രണവ് മോഹന്‍ലാലുമെത്തിയിരുന്നു. പ്രണവും മായയും കൈപിടിച്ച് തീയേറ്ററിലേക്ക് കയറുന്ന വിഷ്വല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അമ്മ സുചിത്രയും മക്കള്‍ക്കൊപ്പമുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരും, ചിത്രത്തിലൊരു പ്രധാന താരവും ആന്റണിയുടെ മകനുമായ ആശിഷ് ജോ ആന്റണിയും ആദ്യ ഷോയ്ക്കെത്തിയിട്ടുണ്ട്.
വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലുമെത്തുന്നുണ്ട്. സായ് കുമാര്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂഡ് സംവിധാനം ചെയ്ത തുടക്കത്തിന്റെ തിരക്കഥ ലിനീഷ് നെല്ലിക്കലും അഖില്‍ കൃഷ്ണയും ജൂഡും ചേര്‍ന്നാണ് എഴുതിയത്.
സംഗീതം ജേക്സ് ബിജോയിയും ഛായാഗ്രഹണം ജോമോന്‍ ടി ജോണും എഡിറ്റിങ് ചമന്‍ ചാക്കോയും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്ലെല്ലാം മോഹന്‍ലാലും സുചിത്രവും സജീവ സാന്നിധ്യമായി ഉണ്ടായിരുന്നു. അതേസമയം ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായെത്തിയതിനെ തുടര്‍ന്ന് വിസ്മയുടെ ആദ്യ ചിത്രത്തിനെതിരെ ചിലര്‍ ബോയ്ക്കോട്ട് ക്യാംപെയ്ന്‍ നടത്തിയിരുന്നു.
Content Highlights: Vismaya heads to the theatre hand-in-hand with Pranav; 'Thudakkam' begins today. Mohanlal also makes a guest appearance in the film.