

ഇന്നാണ് ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ത്രിദിന സന്നാഹമത്സരത്തിന് തുടക്കമാകുന്നത്. ഇപ്പോൾ സന്നാഹമത്സരത്തിനും ടെസ്റ്റ് പരമ്പരക്കും മുൻപായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ശ്രീലങ്കയെ നേരിടാൻ ഇന്ത്യൻ സംഘം പൂർണസജ്ജം എന്നാണ് ഗംഭീർ പ്രതികരിച്ചിരിക്കുന്നത്.
'നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരകളിൽ വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യ നടത്തിയിരുന്നത്. എന്നാൽ, ശ്രീലങ്കയിൽ കാര്യങ്ങൾ മാറിമറിയും. കാരണം, ശ്രീലങ്കൻ നിരയെ നേരിടാൻ ഇന്ത്യ പൂർണസജ്ജമാണ്. ഉയർന്ന എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകും. ഞങ്ങൾക്കെതിരെ വരുന്ന എല്ലാ ചോദ്യങ്ങൾക്കും മാറി നൽകും', ഗൗതം ഗംഭീർ വ്യക്തമാക്കി. സമൂഹമാധ്യമത്തിൽ ബിസിസിഐ പങ്കുവച്ച വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഓഗസ്റ്റ് പതിനഞ്ചിനാണ് ഇന്ത്യ - ശ്രീലങ്ക പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഓഗസ്റ്റ് 15 മുതൽ 19 വരെയാണ് ശ്രീലങ്കക്ക് എതിരായ ആദ്യ ടെസ്റ്റ് മത്സരം അരങ്ങേറുന്നത്. ശേഷം ഓഗസ്റ്റ് 23 മുതൽ 27 വരെ രണ്ടാം ടെസ്റ്റ് മത്സരവും നടക്കും.
Content highlight: Gautam Gambhir confident team India ready for Sri Lanka test series